ഫേസ്ബുക്ക് സ്വകാര്യത സംബന്ധിച്ച വിവാദങ്ങള്‍ തിരിച്ചടിയായതോടെ പാപ്പര്‍ ഹര്‍ജിയുമായി കേംബ്രിഡ്ജ് അനലറ്റിക്ക

ന്യൂയോര്‍ക്ക്: (www.kvartha.com 18.05.2018) വിവാദങ്ങള്‍ തിരിച്ചടിയായതോടെ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേംബ്രിഡ്ജ് അനലറ്റിക്ക. ഫേസ്ബുക്ക് സ്വകാര്യത സംബന്ധിച്ച വിവാദങ്ങള്‍ തിരിച്ചടിയായതോടെയാണ് വിവാദ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയെ സമീപിച്ചത്.

നേരത്ത, കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒന്ന് മുതല്‍ അഞ്ച് ലക്ഷം വരെ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുള്ള കമ്പനിക്ക് ഇതിനേക്കാള്‍ കടബാധ്യതകളുമുണ്ടെന്നാണ് കണക്ക്.

World, News, New York, Facebook, America, Mark Zuckerberg, Cambridge Analytica, Data privacy scandal: Cambridge Analytica files for bankruptcy.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ നിര്‍ണായക സഹായം നല്‍കിയെന്ന ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 8.70 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതാണ് വിവാദമായത്.

യുഎസിലെ 7.06 കോടി പേരുടേയും ഇന്ത്യയില്‍ 5.64 ലക്ഷം പേരുടേയും സ്വകാര്യ വിവരങ്ങള്‍ കമ്പനി ചോര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് കമ്പനി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, New York, Facebook, America, Mark Zuckerberg, Cambridge Analytica, Data privacy scandal: Cambridge Analytica files for bankruptcy.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?