ബൈക്കും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കാസര്‍കോട്: (www.kasargodvartha.com 07.05.2018) ബൈക്കും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. വിദ്യാനഗര്‍ ചാലയിലെ അധ്യാപകനായ മുഫീദ് (25), സഹോദരന്‍ ഇഷാദ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മുഫീദിന്റെ നില അതീവ ഗുരുതരമാണ്. കഴുത്തിലും തലയ്ക്കും മാരകമായി മുറിവേറ്റ മുഫീദിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഷാദിനെയും മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തളങ്കര തെരുവത്ത് വെച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയുമായിരുന്നു. അപകടത്തില്‍ യുവാവ് ധരിച്ചിരുന്ന ഹെല്‍മറ്റ് തകര്‍ന്നിരുന്നു.


Keywords: Kasaragod, Kerala, news, Accidental-Death, Car-Accident, Bike, Youth seriously injured after Bike hits Car
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?