ദളിതരുടെ വീടുകളില്‍ പോയി ഭക്ഷണം കഴിക്കുന്ന 'നാടകം' ബി ജെ പി അവസാനിപ്പിക്കണം; മറിച്ച് സ്വന്തം വീടുകളിലേക്ക് അവരെ ക്ഷണിക്കണമെന്നും മോഹന്‍ ഭഗവത്

മുംബൈ: (www.kvartha.com 04.05.2018) ദളിതരുടെ വീടുകളില്‍ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബി ജെ പി അവസാനിപ്പിക്കണമെന്നും മറിച്ച് സ്വന്തം വീടുകളിലേക്ക് അവരെ ക്ഷണിക്കുകയാണ് വേണ്ടതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഇത്തരം നാടകങ്ങള്‍ക്കു പകരം സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈയില്‍ ദളിത് വിഭാഗക്കാരുടെ ഉന്നമനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുമ്പോഴാണു ബിജെപിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ഭഗവത് രംഗത്തെത്തിയത്. യോഗത്തില്‍ പങ്കെടുത്ത വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാറും ഭഗവതിന്റെ അഭിപ്രായത്തെ പിന്താങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

Don’t do drama of taking food at homes of Dalit families: Mohan Bhagwat to BJP, Mumbai, News, Politics, BJP, Criticism, RSS, Visit, Inauguration, Visit, Food, Election, National

'ദളിതരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതുകൊണ്ടു മാത്രമായില്ല. ദളിതരെ നമ്മുടെ വീടുകളിലേക്കും ക്ഷണിക്കണം. അവര്‍ നമ്മെ സ്വീകരിക്കുന്നതുപോലെ അവരെ സ്വീകരിക്കാന്‍ നമ്മളും തയാറാകണം. അഷ്ടമി നാളില്‍ ദളിത് പെണ്‍കുട്ടികളുടെ വീട്ടില്‍ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാല്‍, നമ്മുടെ പെണ്‍മക്കളെ ദളിതരുടെ ഭവനങ്ങളിലേക്ക് അയയ്ക്കാന്‍ നാം സന്നദ്ധരാകുമോ എന്നും ഭഗവത് ചോദിച്ചു.

ദളിത് വിഭാഗക്കാരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനായി 'ഗ്രാമ സ്വരാജ് അഭിയാന്‍' പദ്ധതി കഴിഞ്ഞ മാസമാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതി പ്രകാരം എല്ലാ ബിജെപി മന്ത്രിമാരും എംപിമാരും 50 ശതമാനത്തിനു മുകളില്‍ ദളിത് ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കണം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ദളിത് ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാറുണ്ട്.

ബിജെപിയുടെ ഈ 'പരിപാടി' കൊണ്ടു പാര്‍ട്ടിക്കു തെരഞ്ഞെടുപ്പില്‍ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് എംപി ഉദിത് രാജ് കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. ബിജെപി നേതാക്കളുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ ദളിത് വിഭാഗക്കാരുടെ അപകര്‍ഷതാബോധം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. ദളിതരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം പങ്കിട്ട രാഹുല്‍ ഗാന്ധിയുടെ നീക്കമാണു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയിലേക്കു നയിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ, ദളിത് ഭവനത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സുരേഷ് റാണ, വീട്ടില്‍നിന്ന് ഭക്ഷണവും വെള്ളവും കൊണ്ടുവന്നതു വലിയ വിവാദമായിരുന്നു. എന്നാല്‍, ഭക്ഷണം ഗ്രാമവാസികള്‍ തന്നെ തയാറാക്കിയതാണെന്നു വ്യക്തമാക്കി റാണ ആരോപണങ്ങള്‍ തള്ളി.

Keywords: Don’t do drama of taking food at homes of Dalit families: Mohan Bhagwat to BJP, Mumbai, News, Politics, BJP, Criticism, RSS, Visit, Inauguration, Visit, Food, Election, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?