സത്യപ്രതിജ് ഞയില്‍ ഉദ്ദവ് താക്കറെ പങ്കെടുക്കില്ല; സീതാറാം യെച്ചൂരിയും ഫറൂഖ് അബ്ദുല്ലയും പങ്കെടുത്തേക്കും

മുംബൈ: (www.kvartha.com 23.05.2018) ജെ ഡി എസ് നേതാവ് എച്ച് ഡി ദേവ ഗൗഡയെ പ്രശംസിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ബുധനാഴ്ച (ഇന്ന്) നടക്കുന്ന സത്യപ്രതിജ് ഞ ചടങ്ങില്‍ തനിക്ക് പങ്കെടുക്കാനാകില്ലെന്നും ജെ ഡി എസിന് എല്ലാവിധ നന്മകളും ആശംസിക്കുന്നുവെന്നും താക്കറെ സന്ദേശത്തിലൂടെ അറിയിച്ചു. പല്‍ ഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മൂലമാണ് തനിക്ക് സത്യപ്രതിജ് ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് ജെഡി എസ് സഖ്യത്തെ മറികടന്ന് ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്നെ ഉദ്ദവ് താക്കറെ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും താക്കറെ ആരോപിച്ചിരുന്നു.

National, Karnataka, Assembly Poll

അതേസമയം ഇന്ന് നടക്കുന്ന സത്യപ്രതിജ് ഞയില്‍ സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

 SUMMARY: Sitaram Yechury, Tejashwi Yadav, Farooq Abdullah likely to attend swearing-in ceremony

Keywords: National, Karnataka, Assembly Poll


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?