ഗതാഗതക്കുരുക്കിനിടെ വാട്ടര്‍ അതോറിറ്റിയുടെ വക റോഡ് വെട്ടിപ്പൊളിക്കലും; അധികൃതര്‍ ഉറക്കത്തില്‍, നഗരത്തില്‍ ഗതാഗതം താറുമാറായി

കാസര്‍കോട്: (www.kasargodvartha.com 06.05.2018) ഗതാഗതക്കുരുക്കിനിടെ വാട്ടര്‍ അതോറിറ്റിയുടെ വക റോഡ് വെട്ടിപ്പൊളിക്കലും ആയതോടെ കാസര്‍കോട് നഗരത്തില്‍ ഗതാഗതം താറുമാറായി. കാസര്‍കോട് എം.ജി റോഡിലും പുതിയ ബസ് സ്റ്റാന്‍ഡിലുമാണ് റോഡ് കുത്തിപ്പൊളിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നന്നാക്കി ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

റോഡ് നന്നാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് തളങ്കര കണ്ടത്തില്‍ ശാഖ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ റോഡ് രണ്ടായി പിളര്‍ന്ന അവസ്ഥയിലാണുള്ളത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന എം.ജി റോഡില്‍ കുഴിയില്‍ വീണ് ബൈക്കുകളും മറ്റും നിയന്ത്രണം വിട്ട് അപകടത്തില്‍പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

Kasaragod, Kerala, News, Water authority, Road, Bad road in Kasaragod Town.

എം.ജി റോഡ് ടാറിംഗിന് ഭരണാനുമതി ലഭിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ജോലി പെട്ടെന്ന് തുടങ്ങാനോ കുത്തിപ്പൊളിച്ച ഭാഗം നന്നാക്കാനോ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരോ കരാറുകൊരനോ മുന്‍കൈ എടുക്കാത്തത് ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്നതിന് തുല്ല്യമാണെന്നും യോഗം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Water authority, Road, Bad road in Kasaragod Town.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?