കര്‍ണാടക: സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍

ബംഗലൂരു: (www.kvartha.com 13.05.2018) കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ ഫലം. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന ക്ഷേമ പദ്ധതികള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. മോഡി അമിത് ഷാ മുന്നേറ്റത്തിന് കര്‍ണാടകയിലെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ആക്‌സിസ് മൈ ഇന്ത്യയാണ് ഇന്ത്യ ടുഡേയ്ക്കായി സര്‍വേ നടത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആകും. 106 മുതല്‍ 118 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വേ. ആകെ 222 സീറ്റുകളിലേയ്ക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്.

National, Karnataka Poll, BJP, Congress

113 സീറ്റുകള്‍ സ്വന്തമാക്കുന്ന പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കാവുന്നതാണ്.

ദളിതര്‍ ഉള്‍പ്പെടുന്ന പിന്നോക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തെ ബിജെപിയും കൂടെ നിര്‍ത്തിയെങ്കിലും ഇക്കാര്യത്തില്‍ സിദ്ധരാമയ്യയെ കടത്തിവെട്ടാനാകില്ലെന്ന് കരുതുന്നു.

ബിജെപിക്ക് 79 മുതല്‍ 92 സീറ്റുകള്‍ വരെ ലഭിക്കും. ജെഡി ഐന് 22 മുതല്‍ മുപ്പത് വരെ സീറ്റുകള്‍. മറ്റ് പാര്‍ട്ടികള്‍ക്ക് ഒന്നുമുതല്‍ നാലുവരെ സീറ്റുകള്‍ എന്നാണ് സര്‍വേ ഫലങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The principal reason for the Congress emerging as the victor in Karnataka is that CM Siddaramaiah was able to build a bigger caste coalition comprising the minorities, backward and the Dalits (AHINDA). The BJP was able to ward off any damage to its Lingayat votebank but was not able to stitch a social coalition big enough to beat the AHINDA formulation of Siddaramaiah.

Keywords: National, Karnataka Poll, BJP, Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?