സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പോസ്റ്റുമാന്‍ ദാരുണമായി മരിച്ചു
കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പോസ്റ്റുമാന്‍ ദാരുണമായി മരിച്ചു. ചെങ്കള ചാമക്കൊച്ചിയിലെ കൃഷ്ണ നായികാ (47)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.15 മണിയോടെയാണ് അപകടം. കൃഷ്ണ നായിക് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇറക്കത്തില്‍വെച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണ നായിക്കിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ദേവകി. മക്കള്‍: ആനന്തന്‍, അനുശ്രീ, ധനുശ്രീ.
Powered by Info News For You

Comments
Post a Comment