അവധിക്കാലം ആസ്വദിക്കാന്‍ വാഗമണ്ണില്‍ വന്‍ തിരക്ക്, മൊട്ടക്കുന്നും പൈന്‍കാടുകളും നിറഞ്ഞൊഴുകുന്നു

ഉപ്പുതറ : (www.kvartha.com 15.05.2018) അവധിക്കാലം ആസ്വദിക്കാന്‍ വാഗമണ്‍ മൊട്ടക്കുന്നുകളിലേക്ക് സഞ്ചാരികളുടെ പ്രവാഹം. അടിസ്ഥാന സൗകര്യമില്ലാതെ സഞ്ചാരികള്‍ ഇവിടെ വീര്‍പ്പുമുട്ടുകയാണ്. പച്ചവിരിച്ച മൊട്ടക്കുന്നുകള്‍, സസ്യലതാദികളെ തഴുകി എത്തുന്ന ഇളംകാറ്റ്, മുഖഛായ മാറിയ ആത്മഹത്യാമുനമ്പ്, ആരെയും ആകര്‍ഷിക്കുന്ന നീണ്ടുനിവര്‍ന്നുനില്‍ക്കുന്ന പൈന്‍കാടുകള്‍ ഇവയെല്ലാമാണ് വാഗമണ്ണിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ജില്ലയിലെ ഏറ്റവും തിരക്കുള്ള വിനോദസഞ്ചാരമേഖലയായി മാറുകയാണ് വാഗമണ്‍.

വികസനം നടക്കുന്നുണ്ടങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഇന്നും പരിമിതമാണ്. മൊട്ടക്കുന്നിലെ സാഹസീയത നിറഞ്ഞ വിനോദങ്ങള്‍ നിര്‍ത്തിവച്ചത് സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്. രാവിലെ മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് സഞ്ചാരികള്‍ക്കു മൊട്ടക്കുന്നില്‍ പ്രവേശനമുള്ളത്. വേനല്‍ മഴയും ഇടിയും മിന്നലുമുള്ളതിനാലാണ് മൂന്നിനുശേഷമുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നത്. ഇതു പലപ്പോഴും ജീവനക്കാരും ദൂരെനിന്നും എത്തുന്ന സഞ്ചാരികളും തമ്മില്‍ വക്കേറ്റത്തിനും കാരണമാകുന്നുണ്ട്.
മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കാണ് വാഗമണ്ണിന്റെ മറ്റൊരു ശാപം.

വാഗമണ്‍ മൊട്ടക്കുന്നില്‍ ഒരു ഔട്ട് പോസ്റ്റുണ്ടെങ്കിലും ഇവിടെ ഡ്യൂട്ടിക്കാരും എത്താറില്ല. സഞ്ചാരികളുടെ ജീവനുപോലും സുരക്ഷയില്ലാത്ത തരത്തിലാണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത്. കഴിഞ്ഞദിവസം ഇവിടെ തമിഴ്നാട്ടില്‍നിന്നും എത്തിയ വിനോദസംഘത്തിലെ അഞ്ചുവയസുള്ള കുട്ടി വാഹനമിടിച്ചു മരിച്ചിരുന്നു. എന്നിട്ടും ഇവിടെ സുരക്ഷ ഒരുക്കാനോ പോലീസ് കാവല്‍ ഇടാനോ അധികൃതര്‍ തയാറായിട്ടില്ല.
ഈ പരിമിതികള്‍ക്കിടയിലും വാഗമണ്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. അവധിക്കാലം ആരംഭിച്ചതോടെ മൊട്ടക്കുന്നിലെത്തിയത് അഞ്ചുലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ്. വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Idukki, Travel & Tourism, Vagamon, Upputhara, Vacation, vagamon tourist places


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?