നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

പാലക്കാട്: (www.kvartha.com 23.05.2018) നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നാലരമണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയിട്ടായിരുന്നു തുടക്കം. നാല്‍പ്പതിലേറെ ചിത്രങ്ങളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1983ല്‍ പുറത്തിറങ്ങിയ പി.എന്‍.മേനോന്റെ 'അസ്ത്ര'മാണ് ആദ്യ ചിത്രം. സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

Malayalam actor Vijayan Peringode passes away at 66, Palakkad, News, Obituary, Death, News, Cinema, Kerala

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, ദേവാസുരം, വടക്കുംനാഥന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സംസ്‌ക്കാരം സംബന്ധിച്ച കാര്യങ്ങള്‍ അറിവായിട്ടില്ല.

Keywords: Malayalam actor Vijayan Peringode passes away at 66, Palakkad, News, Obituary, Death, News, Cinema, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?