സലാഹ് കണ്ണീരോടെ ഗ്രൗണ്ട് വിടുമ്പോള്‍ 'കൊലച്ചിരി'യുമായി റാമോസ്; വീഡിയോ കണ്ട് ഞെട്ടിത്തരിച്ച് കാല്‍പ്പന്ത് ലോകം; വീഡിയോ കാണാം

കീവ്: (www.kvartha.com 27.05.2018) ഫുട്‌ബോളില്‍ പരുക്കനടവുകള്‍ക്ക് പേരുകേട്ട താരമാണ് സെര്‍ജിയോ റാമോസ്. കഴിഞ്ഞ ദിവസം ലിവര്‍പൂളിനെതിരായ മത്സരത്തില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിനെ മാരകമായി ഫൗള്‍ ചെയ്തു വീഴ്ത്തിയതോടെയാണ് റാമോസിന്റെ ഫുട്‌ബോള്‍ മൈതാനത്തെ 'കാളപ്പോര്' വീണ്ടും ചര്‍ച്ചയാവുന്നത്.

പന്തിനുവേണ്ടി ഓടുന്നതിനിടെ റാമോസ് സലാഹിനെ പിടിച്ചുവലിച്ച് നിലത്തിടുകയും തോളടിച്ച് വീണ സലാഹ് ഉടന്‍ തന്നെ കണ്ണീരോടെ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. സലാഹിന്റെ വിടവാങ്ങലാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചത്.

World, Sports, Football, Football Player, Video, Champions League, Final, Liverpool, sergio Ramos, Mohammed salah, Injury, Ramos laughing while salah leaving the ground; Video goes viral

ആദ്യ പകുതി മുഴുമിക്കുന്നതിന് മുമ്പ് ടീമിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാവാത്ത സങ്കടത്തില്‍ കണ്ണീരോടുകൂടി സലാഹ് ഗ്രൗണ്ട് വിടുമ്പോള്‍ സൈഡ് ലൈനിനു സമീപം ലൈന്‍സ്മാനോട് എന്തോ പറഞ്ഞ് ചിരിക്കുകയായിരുന്നു റാമോസ്. റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ സലാഹിന്റെ അടുത്തുപോയി ആശ്വസിപ്പിക്കുമ്പോഴാണ് റാമോസിന്റെ ഈ 'കൊലച്ചിരി'.

മത്സരശേഷം സ്വാഭാവികമായും റാമോസ് സലാഹിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് പോസ്റ്റിട്ടെങ്കിലും കൊലച്ചിരി കണ്ടവരാരും റാമോസിന് മാപ്പു കൊടുക്കില്ലെന്നതാണ് സത്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Sports, Football, Football Player, Video, Champions League, Final, Liverpool, sergio Ramos, Mohammed salah, Injury, Ramos laughing while salah leaving the ground; Video goes viral


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?