വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം ചെയ്യാന്‍ കോടതി അനുമതി; കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 20.05.2018) വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം ചെയ്യാന്‍ കോടതി അനുമതി നല്‍കിയതോടെ കെ ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചതിനെതിരെയുള്ള ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഈ നിയമനം പരിശോധിക്കണമെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടണമെന്നും ഇത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും മനസിലായതോടെയാണ് കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചത്.
കപില്‍ സിബലും മനു അഭിഷേക് സിംഗ് വിയുമാണ് കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. നിയമസഭയിലെ നടപടിക്രമങ്ങള്‍ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യാനും റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.
അതേസമയം, നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാക സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത അറിയിച്ചു. സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും മാത്രമേ സഭയില്‍ നടക്കാവൂ എന്നും കോടതി ആവര്‍ത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, New Delhi, Live Telecast, Court Order, Media, Trending, Karnataka, Election, Congress, Supreme Court orders live telecast of floor test at Karnataka Assembly,K.G. Bopaiah to continue as pro tem speaker.
Keywords: National, News, New Delhi, Live Telecast, Court Order, Media, Trending, Karnataka, Election, Congress, Supreme Court orders live telecast of floor test at Karnataka Assembly,K.G. Bopaiah to continue as pro tem speaker.
Powered by Info News For You

Comments
Post a Comment