ഇതര മതത്തില്‍പ്പെട്ട യുവാവുമായി പ്രണയം; മാനസികരോഗിയെന്ന് മുദ്രകുത്തി പെണ്‍കുട്ടിക്ക് വീട്ടുതടങ്കലില്‍ പീഡനം; തടങ്കലില്‍ പാര്‍പ്പിച്ചത് ബി ജെ പി നേതാക്കളുടെ നിയന്ത്രണത്തില്‍; തൃപ്പൂണിത്തറ സംഭവത്തിന്റെ കനലടങ്ങും മുമ്പ് മലയാളിമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ചുരുളഴിയുന്നത് മറ്റൊരു ക്രൂര പീഡനം; വീഡിയോ കാണാം

മംഗലാപുരം: (www.kvartha.com 05.05.2018) മറ്റൊരു മതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ മാനസിക രോഗിയെന്ന് മുദ്രകുത്തി ഒന്നരവര്‍ഷമായി വീട്ടുതടങ്കലില്‍ പീഡനം. തൃശൂര്‍ കണ്ടാണിശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയെയാണ് ബി ജെ പി നേതാക്കളുടെ നിയന്ത്രണത്തില്‍ മംഗലാപുരപത്ത് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. മംഗലാപുരം കോടതിയുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. മീഡിയ വണ്‍ ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടത്.

മംഗലാപുരത്തെ അജ്ഞാത തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് സാഹസികമായി അയച്ച ഈ സന്ദേശമാണ് ഞെട്ടിക്കുന്ന വിവരം പുറത്തെത്തിച്ചത്. മാസങ്ങളായി നടക്കുന്ന ക്രൂര പീഡനത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന് പെണ്‍കുട്ടി ദയനീയമായി അച്ഛന്റെ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.

Kerala, News, Karnataka, Mangalore, Thrissur, Love, Trending, BJP Leaders, Love affair with youth in other religion; girl tortured in house arrest

പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക് തന്നെ മാറ്റി. അമൃത ആശുപത്രിയില്‍നിന്ന് മാനസിക രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി. അച്ഛന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ, അച്ഛന്‍ മരിച്ച ശേഷമാണ് വീട്ടുകാര്‍ എതിര്‍ത്തത്.

മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ കാമുകന്‍ രഹസ്യമായി എത്തിച്ചു നല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ച് ഡി ജി പിയെ ഫോണില്‍ വിളിച്ചാണ് പെണ്‍കുട്ടി ആദ്യം സഹായം തേടിയത്. തുടര്‍ന്ന് കര്‍ണാടക ഡി ജി പി യുടെ നിര്‍ദ്ദേശപ്രകാരം മംഗലാപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച സ്ഥലം കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മംഗലാപുരം വനിതാ പോലീസ് അമ്മക്കെതിരെ കേസ് എടുത്തു കോടതിയില്‍ ഹാജരാക്കി.

മകള്‍ മാനസിക രോഗിയാണെന്ന നിലപാട് അമ്മ കോടതിയില്‍ ആവര്‍ത്തിച്ചു. പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അമ്മക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ അമ്മക്കൊപ്പം പോകില്ലെന്ന് പെണ്‍കുട്ടിയുടെ ഉറച്ച നിലപാടിനെ തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി വീട്ടുതടങ്കലില്‍ ക്രൂരമായ പീഡനം ഏല്‍ക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും സ്ഥലം എം എല്‍ എ യെയും ഡി ജി പിയെയും നേരത്തെ അറിയിച്ചിരുന്നു.

പെണ്‍കുട്ടിയെ കേരള പോലീസിന് വിട്ടുനല്‍കണമെന്ന് കര്‍ണാടക പോലീസ് കോടതിയില്‍ നിലപാടെടുത്തെങ്കിലും പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച മംഗലാപുരം സീനിയര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ കേരള ഡിജിപി യുടെ നിര്‍ദ്ദേശപ്രകാരം മംഗലാപുരത്തെത്തിയ ഗുരുവായൂര്‍ പോലീസ് പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പോലുമാകാതെ കേരളത്തിലേക്ക് മടങ്ങി. തൃപ്പൂണത്തറയില്‍ രഹസ്യകേന്ദ്രത്തില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളുടെ ചൂടാറുംമുമ്പാണ് മലയാളിമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഇത്തരത്തിലുള്ള മറ്റൊരു സംഭവത്തിന്റെ ചുരുളഴിയുന്നത്.

Video and Photo Courtesy; Media One

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Karnataka, Mangalore, Thrissur, Love, Trending, BJP Leaders, Love affair with youth in other religion; girl tortured in house arrest



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?