സിഐഡി ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി ഇന്ത്യന്‍ വ്യവസായിയെ ഭീഷണിപ്പെട്ടുത്തി പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു; പാക് പൗരനെതിരെ ദുബൈ കോടതിയില്‍ നടപടി തുടങ്ങി

ദുബൈ: (www.kvartha.com 21.05.2018) ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് (സിഐഡി) ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി ഇന്ത്യന്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ പ്രതികളില്‍ ഒരാളായ 22 കാരനായ പാക് പൗരനെതിരെ ദുബൈ കോടതി നടപടി ആരംഭിച്ചു. 2015 നവംബര്‍ 24ന് നൈഫ് പോലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച് കേസ് ഫയല്‍ ചെയ്തതെന്ന് കോടതി രേഖകള്‍ പറയുന്നു.

കടയിലെത്തിയ അഞ്ചംഗസംഘം ഇന്ത്യന്‍ വ്യവസായിയെ കത്തിമുനയില്‍ നിര്‍ത്തിയശേഷം 165,000 ദിര്‍ഹം രൂപയും 150,000 ദിര്‍ഹം മൂല്യമുള്ള മൊബൈല്‍ ഫോണുകളും കൊള്ളയടിക്കുകയായിരുന്നുവെന്നാണ് രേഖകളില്‍ പറയുന്നത്. എന്നാല്‍, പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. മോഷണവും ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. 42കാരനായ ഇന്ത്യക്കാരനാണ് പരാതിക്കാരാന്‍. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വില്‍പ്പന നടത്തുന്ന ഇയാളുടെ കടയിലാണ് മോഷണം നടന്നത്.

5 men pose as cops, commit Dh310,000 robbery at Dubai firm, Dubai, News, Gulf, Business Man, Court, World

'സംഭവ ദിവസം ഞാന്‍ കടയില്‍ തനിച്ചായിരുന്നു. വൈകിട്ട് ഏഴു മുപ്പത് മണിയോടെ അഞ്ചു പേരുടെ ഒരു സംഘം കടയിലെത്തി. ഇതില്‍ രണ്ടു പേര്‍ എന്നോട് പറഞ്ഞത് അവര്‍ സിഐഡി ഓഫീസര്‍മാരാണ് എന്നാണ്. ഉടന്‍ തന്നെ സംഘത്തിലെ ഒരാള്‍ കത്തിയുമായി എനിക്കു നേരെ ചാടുകയും കഴുത്തിനുമേല്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊല്ലുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി. ഞാന്‍ സഹായത്തിനായി ഉറക്കെ കരഞ്ഞു. മോഷ്ടാക്കള്‍ തുണി ഉപയോഗിച്ച് എന്റെ കൈകള്‍ കെട്ടിയിടുകയും ചെയ്തു'എന്ന് ഇന്ത്യക്കാരന്‍ പ്രോസിക്യൂട്ടറോട് പറഞ്ഞു.

പ്രതികള്‍ സ്ഥലത്തു നിന്നും പോയ ശേഷം താഴെ നിരങ്ങിവന്ന് സഹായം അഭ്യര്‍ഥിച്ച പരാതിക്കാരനെ മറ്റൊരു ഇന്ത്യക്കാരന്‍ സഹായിക്കുകയായിരുന്നു എന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. കേസ് വീണ്ടും ഈ മാസം 27ന് പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 5 men pose as cops, commit Dh310,000 robbery at Dubai firm, Dubai, News, Gulf, Business Man, Court, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?