അറുപറയില്‍ ദമ്പതികളെ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ഉണ്ടാകുമോ ഇല്ലയോ?
കോട്ടയം: (www.kvartha.com 25.05.2018) അറുപറയില്‍ ദമ്പതികളെ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ഉണ്ടാകുമോ ഇല്ലയോ?. 2017 ഏപ്രില്‍ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. ഹാഷിമിന്റെ പിതാവാണ് അഭിഭാഷകന്‍ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്.
കോടതി ഇതിനകം രണ്ടു തവണ ഈ കേസ് പരിഗണിച്ചു. വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ പോലീസിന്റെ കേസ് ഡയറി ഫയല്‍ ഹാജരാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് പോലീസ് കേസ് ഡയറി ഫയല്‍ കോടതിയില്‍ ഹാജരാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷ.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് ഒരു തുമ്പും കിട്ടിയില്ലെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ മുന്‍പ് നല്കിയിരുന്നു. ഇതു പരിശോധിച്ച കോടതിയാണ് കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ ഉത്തരവായത്. കാണാതായ രാത്രിയില്‍ ഒന്‍പത് മണിയോടെ ഭക്ഷണം വാങ്ങാനായി കോട്ടയം ടൗണിലേക്ക് പോയതാണ് ദമ്പതികള്‍. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും വിവരമില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എല്ലാസന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലും ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് ടോം ജോസ് പടിഞ്ഞാറേക്കര കോടതിയില്‍ ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kottayam, Missing, Couples, CBI, Investigation-report, kottayam couples missing case cbi equiry decission?.

Powered by Info News For You

Comments
Post a Comment