ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാലോംപാടി ചുള്ളിയിലെ ജോസഫിന്റെ മകനും മാലോം ടൗണിലെ ഓട്ടോ ഡ്രൈവറുമായ സനു ജോസഫാ (25)ണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 7.30 മണിയോടെയായിരുന്നു അപകടം. ചുള്ളിയിലെ വീട്ടില്‍ നിന്നും മാലോം ടൗണിലേക്ക് ബൈക്കില്‍ വരുമ്പോള്‍ വീടിന് അല്‍പ്പം അകലെ വെച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Powered by Info News For You

Comments
Post a Comment