തെയ്യംകെട്ടിന് പോയ യുവാവ് റെയില്‍വേ ട്രാക്കിന് സമീപം മരിച്ചനിലയില്‍
കാഞ്ഞങ്ങാട് (www.evisionnews.co): തെയ്യംകെട്ടുത്സവം കാണാന്‍ പോയ യുവാവിനെ കാലുകള്‍ അറ്റനിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കൊളവയല്‍ പ്രതിഭാ ക്ലബ്ബിന് സമീപം താമസിക്കുന്ന തേപ്പ് ജോലിക്കാരന്‍ ബിജേഷ് (22) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് ശേഷമാണ് മന്‍സൂര്‍ ആസ്പത്രിക്ക് പിറക് വശത്തെ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. ബിജേഷിന്റെ ഇരുകാലുകളും തകര്‍ന്ന നിലയിലാണ്.
മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം കാണാന്‍ പോയതായിരുന്നു. പോകുമ്പോള്‍ കൂടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ മരണവിവരം നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാത്തതാണ് സംശയത്തിനിടയാക്കിയത്. ബിജേഷ് രാവിലെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ട്രാക്കിനരികില്‍ മരിച്ചനിലയില്‍ കണ്ടത്. താനൂര്‍ സ്വദേശി മണിയുടേയും ജാനുവിന്റെയും മകനാണ്. സഹോദരങ്ങള്‍: വിജീഷ്, അഖിത.
Powered by Info News For You

Comments
Post a Comment