ഗവര്‍ണര്‍ പദവി താല്‍കാലിശ്വാസം: കുമ്മനത്തിന് അധ്യക്ഷ സ്ഥാനം തെറിച്ചതിന് പിന്നില്‍ ബി.ജെ.പിയിലെ ഉള്‍പ്പോര്

തിരുവനന്തപുരം (www.evisionnews.co): തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തല്‍സ്ഥാനത്ത് നിന്നും ഒഴിവാക്കിയ സംഭവത്തില്‍ വിവാദം പുകയുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യാനുഭവമായിട്ടാണ് ഒരു തെരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു മുഖ്യധാരാ രാഷട്രീയ പാര്‍ട്ടിയുടെ പ്രസിഡണ്ടിനെ നീക്കം ചെയ്തതിനെ വിലയിരുത്തപ്പെടുന്നത്. കുമ്മനത്തെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയതോ ബി.ജെ.പിയിലെ ഉള്‍പ്പോരാണ് മറനീക്കി പുറത്തുവരുന്നത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി നേടിയത് ആറായിരം വോട്ട് മാത്രം. എന്നാല്‍ 2016ല്‍ വോട്ട് 43,000ല്‍ എത്തിച്ചത് ബിജെപിയെയടക്കം ഞെട്ടിച്ചിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി.എസ് ശ്രീധരന്‍പിള്ളയായിരുന്നു സ്ഥാനാര്‍ത്ഥി. ബിജെപിക്ക് സംസ്ഥാനത്ത് ജയിക്കാനാകുമെന്ന് കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്ന മണ്ഡലങ്ങളിള്‍ ഒന്നാണ് ചെങ്ങന്നൂര്‍. അതുകൊണ്ടു തന്നെ ചെങ്ങന്നൂര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപി നേതാക്കള്‍ കടിപിടി കൂടിയിരുന്നു. എംടി രമേശ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയ പേരുകളാണ് ശ്രീധരന്‍ പിള്ളയ്ക്ക് പുറമെ ഉയര്‍ന്നുവന്നത്. മൂന്നു പേരും ബിജെപിക്കുള്ളിലെ മൂന്നു ഗ്രൂപ്പുകളുടെ പ്രധാനികളാണ്.

എല്ലാവരേയും വെട്ടി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെ ശ്രീധരന്‍പിള്ള വീണ്ടും സ്ഥാനാര്‍ത്ഥിയായപ്പോള്‍ പിള്ളയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ രഹസ്യ നീക്കം തുടങ്ങി. ചെങ്ങന്നൂരുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെല്ലാം ബിജെപിക്കുള്ളിലെ കേന്ദ്രങ്ങള്‍ തന്നെ പടച്ചു വിട്ടവയാണ്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതടക്കം ഇങ്ങനെ സൃഷ്ടിച്ച വിവാദങ്ങളാണ്.

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ അത്യന്തികമായി ആര്‍എസ്എസ് പ്രചാരകനാണ്. ആര്‍എസ്എസിന്റെ നിര്‍ദേശാനുസരണമാണ് കുമ്മനത്തെ ബിജെപി അധ്യക്ഷപദത്തിലെത്തിക്കുന്നത്. മുരളീധര വിഭാഗത്തിലെ നേതാക്കള്‍ക്ക് അന്നു മുതല്‍ ഈ നീക്കത്തോട് അതൃപ്തിയുണ്ടായിരുന്നു. മെഡിക്കല്‍ കോഴ വിവാദത്തിലുള്‍പ്പെടെ കുമ്മനത്തിന്റെ നിലപാടിനോട് അതൃപ്തി പ്രകടിപ്പിച്ച ഗ്രൂപ്പുകള്‍ കുമ്മനത്തിനെതിരെയുള്ള നീക്കം ശക്തമാക്കുകയായിരുന്നു. കുമ്മനത്തിന് സംസ്ഥാന അധ്യക്ഷപദവിയില്‍ വേണ്ടത്ര ശോഭിക്കാനായില്ലെന്ന് ആര്‍എസ്എസും വിലയിരുത്തി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?