പ്ലാസ്റ്റിക് ഒഴിവാക്കാന്‍ വാര്‍ഡ് തലത്തില്‍ കൗണ്‍സിലറുടെ മികച്ച പ്രവര്‍ത്തനം; പ്ലാസ്റ്റിക്കുകള്‍ വീടുകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നു, ഇതിനായി പ്രത്യേക സഞ്ചിയും രണ്ട് തൊഴിലാളികളും, ലക്ഷ്യം മാലിന്യമുക്ത നാട്

കാസര്‍കോട്: (www.kasargodvartha.com 09.05.2018) പ്ലാസ്റ്റിക് ഒഴിവാക്കാന്‍ വാര്‍ഡ് തലത്തില്‍ കൗണ്‍സിലറുടെ മികച്ച പ്രവര്‍ത്തനം. മാലിന്യമുക്ത നാട് ലക്ഷ്യം വെച്ചു കൊണ്ട് പള്ളിക്കാല്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.എം മുനീറിന്റെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. വീടുകളില്‍ ചെന്ന് നേരിട്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭക്ക് കൈമാറുന്ന പദ്ധതിയാണിത്. ഇത് പിന്നീട് റിസൈക്ലിംഗിനായി കൊണ്ടുപോകും.

പള്ളിക്കാല്‍ വാര്‍ഡില്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും, ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വെക്കുന്നതിന് പ്രത്യേകം സഞ്ചി നല്‍കുകയും ഏറ്റവും ചുരുങ്ങിയത് 45 ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ ചെന്ന് ശേഖരിക്കുന്നതിന് സംവിധാനമുണ്ടാക്കുകയുമാണ് ചെയ്തിരിക്കുന്നത്.

2017 ജൂണ്‍ മാസത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഇത് വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് കൗണ്‍സിലര്‍ വി.എം മുനീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രണ്ട് തൊഴിലാളികളെ മാലിന്യം ശേഖരിക്കാനായി നിയമിച്ചിട്ടുണ്ട്. ഒരു തവണ ശേഖരിച്ച് നഗരസഭക്ക് കൈമാറുമ്പോള്‍ ഏകദേശം 3,500 രൂപയോളം ചിലവ് വരുന്നതായും വി.എം മുനീര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Plastic, waste dump, waste, Pallikkal,  Waste Collect project in Kasaragod Pallikkal ward < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?