ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗോവിന്ദച്ചാമിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി; ഫോറന്‍സിക് സര്‍ജന്‍ ഡോ.ഉന്‍മേഷിനെ കുറ്റവിമുക്തനാക്കി
തിരുവനന്തപുരം: (www.kvartha.com 05.05.2018) ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗോവിന്ദച്ചാമിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്ന ആരോപണത്തില്‍ നിന്നും ഫോറന്‍സിക് സര്‍ജന്‍ ഡോ.ഉന്‍മേഷിനെ കുറ്റവിമുക്തനാക്കി. ഉന്‍മേഷ് സത്യസന്ധനാണെന്നും പോസ്റ്റുമോര്‍ട്ടം കണ്ടെത്തലില്‍ അപാകത ഉണ്ടായില്ലെന്നും വ്യക്തമാക്കി ആരോഗ്യവകുപ്പാണ് ഉത്തരവിറക്കിയത്.
2011 ല്‍ കേസിന്റെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ ഡോക്ടര്‍ ഉന്‍മേഷ് പ്രതിഭാഗം ചേര്‍ന്നുവെന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തത് വന്‍വിവാദമായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍, പ്രതി ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചുവെന്ന മട്ടില്‍ വിവാദം വളര്‍ന്നതോടെ ഉന്‍മേഷ് സസ്പന്‍ഷനിലായി. പിന്നാലെ പ്രതിയാക്കി ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തു. ഒടുവില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുന്നത്.
നേരത്തെ, ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയും അംഗീകരിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആര് എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ചുമതല വഹിച്ചിരുന്ന ഡോക്ടര്‍ ഷെര്‍ളി വാസുവും ഫോറന്‍സിക് സര്‍ജനായ ഡോക്ടര്‍ ഉന്‍മേഷും തമ്മില്‍ വലിയ തര്‍ക്കവുമുണ്ടായി.
കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായി ഷെര്‍ലി വാസു കോടതിയില്‍ ഹാജരായപ്പോള്‍ പ്രതിഭാഗം ഹാജരാക്കിയത് ഉന്‍മേഷിനെയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് താനാണെന്നും റിപ്പോര്‍ട്ടില്‍ ഷെര്‍ളി വാസു തിരുത്തലുകള്‍ വരുത്തിയതായും ഉന്‍മേഷ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഉന്‍മേഷ് പണം വാങ്ങി പ്രതിഭാഗത്തിന് വേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dr Unmesh not guilty in post mortem controversy, confirms government, Thiruvananthapuram, News, Trending, Molestation, Train, Health, Controversy, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment