പട്ടികജാതി വിഭാഗത്തില്‍പെട്ട രണ്ട് യുവതികള്‍ക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖേന കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനും സഹോദരനും ചേര്‍ന്ന് ഒരുലക്ഷം രൂപ തട്ടി; എംഎല്‍എ പോലീസില്‍ പരാതി നല്‍കി
കാസര്‍കോട്: (www.kasargodvartha.com 07.05.2018) പട്ടികജാതി വിഭാഗത്തില്‍പെട്ട രണ്ട് യുവതികള്‍ക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖേന കലക്ടറേറ്റില്‍ എല്‍ഡി ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനും സഹോദരനും ചേര്‍ന്ന് ഒരുലക്ഷം രൂപ തട്ടിയതായി പരാതി. ഇതുസംബന്ധിച്ച് യുവതികളുടെ രക്ഷിതാക്കള്‍ എംഎല്‍എയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എം എല്‍ എ പോലീസില്‍ പരാതി നല്‍കി. കാസര്‍കോട് ഡിവൈഎസ്പി, കാസര്‍കോട് സി ഐ, ആദൂര്‍ സി ഐ, കാസര്‍കോട് എസ് ഐ, ബദിയടുക്ക എസ് ഐ എന്നിവര്‍ക്കാണ് എംഎല്‍എ പരാതി നല്‍കിയത്.
കുംബഡാജെ മൊവ്വാര്‍ ബാലേക്കളയിലെ ഗോവിന്ദനായിക്ക്, കൊറഗപ്പ എന്നിവരാണ് എംഎല്‍എയ്ക്ക് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ ദേശീയ യുവജനങ്ങള്‍ക്കുള്ള തൊഴില്‍ദാന പദ്ധതിയില്‍ അണങ്കൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്ന ഗോവിന്ദനായിക്കിന്റെ മകള്‍ ബി. ജ്യോതിക്കും കൊറഗപ്പയുടെ മകള്‍ എസ് ദിവ്യയ്ക്കും ജോലി വാഗ്ദാനം ചെയ്താണ് ഇതേ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരനായ കണ്ണൂര്‍ കണ്ണാടിപ്പറമ്പ് നടുവിലെ എന്‍.കെ യൂനുസ്, സഹോദരനും കാസര്‍കോട് സിപിസിആര്‍ഐക്ക് സമീപം താമസിക്കുകയും ചെയ്യുന്ന മദ്രസാധ്യാപകന്‍ എന്‍.കെ ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2016 ജൂണ്‍ ഒമ്പതിന് ഇവര്‍ പണംനല്‍കിയത്. പി എസ് സി പരീക്ഷ എഴുതിയിട്ടുണ്ടെങ്കില്‍ എംഎല്‍എയോട് പറഞ്ഞ് ജോലി ശരിയാക്കിത്തരാമെന്നായിരുന്നു ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ചാണ് ഇവര്‍ പണം നല്‍കിയത്. പണം നല്‍കിയതിന് ജ്യോതിയും ദിവ്യയും ചേര്‍ന്ന് മുദ്രപത്രത്തില്‍ എഗ്രിമെന്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുദ്രപത്രത്തില്‍ കാണിച്ചത് ബിസിനസ് ആവശ്യത്തിനു വേണ്ടി പണം വാങ്ങുന്നുവെന്നാണ്. ഇതും ഇവരെ കബളിപ്പിക്കാന്‍ വേണ്ടിയാണ് ചെയ്തതെന്നാണ് പരാതി.
ഒരു ലക്ഷം രൂപ വാങ്ങുമ്പോള്‍ യൂനുസ് എച്ച് ഡി എഫ് ഐ ബാങ്കിന്റെ കാസര്‍കോട് ബ്രാഞ്ചിലെ ചെക്കും നല്‍കിയിരുന്നു. ഇത് ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ വണ്ടിച്ചെക്കായി മടങ്ങുകയായിരുന്നു. ഇതോടെയാണ് ഇവര്‍ പരാതിയുമായി എംഎല്‍എയ്ക്ക് മുമ്പാകെ എത്തിയത്. തന്റെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ഊര്‍ജിതവും സമഗ്രവുമായി അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് എംഎല്‍എ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, N.A.Nellikunnu, Cheating, Complaint, Police, Cheating with misuse of N.A Nellikkunnu's name; MLA Complained.
< !- START disable copy paste -->കുംബഡാജെ മൊവ്വാര്‍ ബാലേക്കളയിലെ ഗോവിന്ദനായിക്ക്, കൊറഗപ്പ എന്നിവരാണ് എംഎല്‍എയ്ക്ക് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ ദേശീയ യുവജനങ്ങള്‍ക്കുള്ള തൊഴില്‍ദാന പദ്ധതിയില്‍ അണങ്കൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്ന ഗോവിന്ദനായിക്കിന്റെ മകള്‍ ബി. ജ്യോതിക്കും കൊറഗപ്പയുടെ മകള്‍ എസ് ദിവ്യയ്ക്കും ജോലി വാഗ്ദാനം ചെയ്താണ് ഇതേ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരനായ കണ്ണൂര്‍ കണ്ണാടിപ്പറമ്പ് നടുവിലെ എന്‍.കെ യൂനുസ്, സഹോദരനും കാസര്‍കോട് സിപിസിആര്‍ഐക്ക് സമീപം താമസിക്കുകയും ചെയ്യുന്ന മദ്രസാധ്യാപകന്‍ എന്‍.കെ ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2016 ജൂണ്‍ ഒമ്പതിന് ഇവര്‍ പണംനല്‍കിയത്. പി എസ് സി പരീക്ഷ എഴുതിയിട്ടുണ്ടെങ്കില്‍ എംഎല്‍എയോട് പറഞ്ഞ് ജോലി ശരിയാക്കിത്തരാമെന്നായിരുന്നു ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ചാണ് ഇവര്‍ പണം നല്‍കിയത്. പണം നല്‍കിയതിന് ജ്യോതിയും ദിവ്യയും ചേര്‍ന്ന് മുദ്രപത്രത്തില്‍ എഗ്രിമെന്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുദ്രപത്രത്തില്‍ കാണിച്ചത് ബിസിനസ് ആവശ്യത്തിനു വേണ്ടി പണം വാങ്ങുന്നുവെന്നാണ്. ഇതും ഇവരെ കബളിപ്പിക്കാന്‍ വേണ്ടിയാണ് ചെയ്തതെന്നാണ് പരാതി.
ഒരു ലക്ഷം രൂപ വാങ്ങുമ്പോള്‍ യൂനുസ് എച്ച് ഡി എഫ് ഐ ബാങ്കിന്റെ കാസര്‍കോട് ബ്രാഞ്ചിലെ ചെക്കും നല്‍കിയിരുന്നു. ഇത് ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ വണ്ടിച്ചെക്കായി മടങ്ങുകയായിരുന്നു. ഇതോടെയാണ് ഇവര്‍ പരാതിയുമായി എംഎല്‍എയ്ക്ക് മുമ്പാകെ എത്തിയത്. തന്റെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ഊര്‍ജിതവും സമഗ്രവുമായി അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് എംഎല്‍എ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, N.A.Nellikunnu, Cheating, Complaint, Police, Cheating with misuse of N.A Nellikkunnu's name; MLA Complained.
Powered by Info News For You

Comments
Post a Comment