കര്‍ണാടകയില്‍ എന്തു സംഭവിക്കും? കേരളം കാത്തിരിക്കുന്നത് ആകാംക്ഷയോടെ
തിരുവനന്തപുരം:(www.kvartha.com 12/05/2018) കര്‍ണാടക തെരഞ്ഞെടുപ്പു ഫലം കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ജനങ്ങളും നോക്കിയിരിക്കുന്നത് മുമ്പൊരിക്കലും ഇല്ലാത്തത്ര ആകാംക്ഷയോടെ. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലുണ്ടാകുന്ന ഫലം തെക്കേ ഇന്ത്യയിലെ മൊത്തം ഫലങ്ങളെ സ്വാധീനിച്ചേക്കാം എന്നതാണ് കാരണം. കര്‍ണാടകയില്‍ അധികാരത്തിലേക്ക് തിരിച്ചെത്തുക, കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഒറ്റയ്ക്കോ സഖ്യകക്ഷികളുമായി ചേര്‍ന്നോ അധികാരത്തിലെത്തുക എന്ന അജന്‍ഡ നടപ്പാക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ബിജെപി.
എന്നാല്‍ കേരളത്തില്‍ കാര്യമായ മുന്നേറ്റം നടത്താനാകാത്തതും തമിഴ്നാട്ടില്‍ എഐഎഡിഎംകെയിലെ രണ്ടു വിഭാഗങ്ങളും ഡിഎംകെയും ബിജെപിയെ അടുപ്പിക്കാത്തതും ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ വിട്ടതും ബിജെപിക്ക് തിരിച്ചടിയാണ്. കര്‍ണാടകയില്‍ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ കഴിഞ്ഞാല്‍ മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാകുമെന്ന് ബിജെപിയും മറ്റു പാര്‍ട്ടികളും കരുതുന്നു. അത് ലോക്സഭാ തെരഞ്ഞെടുപ്പിലെ അവരുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യും.
അതിനൊപ്പം തന്നെ, ബിജെപിയിലേക്കു പോകാന്‍ അര്‍ധ മനസ്സുമായി നില്‍ക്കുന്ന മറ്റു ചില പാര്‍ട്ടികളില്‍ നിന്നുള്ള രണ്ടാം നിര, മൂന്നാം നിര നേതാക്കള്‍ക്ക് അത്തരമൊരു അന്തരീക്ഷം കൂടുതല്‍ അനുകൂലമാകും എന്ന ആശങ്കയുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കാല്‍വച്ച് നില്‍ക്കുന്ന ഒരു വിഭാഗം നേതാക്കളേക്കുറിച്ച് മാസങ്ങളായി പ്രചാരണമുണ്ട്. സാങ്കേതികമായി അവരില്‍ ചിലര്‍ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായാല്‍ ഒപ്പം ചേരാന്‍ അവരില്‍ പലരും മടിക്കില്ല എന്ന സൂചന ശക്തമാണ്.
കര്‍ണാടകയില്‍ ബിജപിയുടെ പതിവു കുതന്ത്രങ്ങളൊന്നും ഫലിച്ചില്ല എന്നതാണ് സംഘ്പരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തേക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത്തവണയുണ്ടായ പ്രധാന ആശ്വാസം. പക്ഷേ, ജാതി രാഷ്ട്രീയവും നുണപ്രചരണങ്ങളും കാര്യമായി നടത്തുകയും ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഇതേ വര്‍ഗ്ഗീയ അജന്‍ഡയുമായാണ് മേല്‍ക്കൈ നേടാന്‍ ബിജെപി ശ്രമിക്കുന്നത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പു ഫലത്തോടെ തെക്കേ ഇന്ത്യ പിടിക്കാനുള്ള നീക്കങ്ങള്‍ക്ക് ശക്തമായി ലഭിക്കുന്ന തിരിച്ചടിയെ അവര്‍ എങ്ങനെ നേരിടും എന്ന് കാണാനുള്ള ആകാംക്ഷയും കേരളത്തിനുണ്ട്. ബിജെപിക്ക് കേരളത്തില്‍ പ്രധാനമായി ലഭിച്ച സഖ്യ കക്ഷിയായ ബിഡിജെഎസിന് ആ സഖ്യം തുടരാന്‍ കാര്യമായ താല്‍പര്യമില്ലാത്തതും കേരള കോണ്‍ഗ്രസ് മാണി വിഭാഗം പഴയ താല്‍പര്യം കാണിക്കാത്തതും കേരളത്തിന്റെ രാഷ്ട്രീയ വിജയമാണ്. അതിന് കര്‍ണാടകയിലെ പരാജയം കൂടുതല്‍ ശക്തി പകരും. വിജയമാണെങ്കില്‍ ബിഡിജെഎസും മറ്റും മനസ് മാറ്റിക്കൂടായ്കയുമില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, BJP, Karnataka election, BDJS, NDA, AIDMK, DMK, TDP, Kerala too waiting eagerly for Karnataka election result.

Powered by Info News For You

Comments
Post a Comment