മൂന്ന് വര്‍ഷത്തെ പ്രണയജീവിതം, വീട്ടുകാര്‍ എതിര്‍ത്തതോടെ രജിസ്റ്റര്‍ വിവാഹം; ഒടുവില്‍ ബന്ധുക്കളും പിണറായിയുടെ പോലീസും വില്ലനായതോടെ തെന്മലയിലെ 'കാഞ്ചന'യെ തേടിയതെത്തിയത് കെവിന്റെ മൃതശരീരം

കോട്ടയം:(www.kvartha.com 28/05/2018) മൂന്ന് വര്‍ഷത്തെ പ്രണയജീവിതത്തിനൊടുവില്‍ നീനുവും കെവിനും രജിസ്റ്റര്‍ വിവാഹത്തിന് മുതിര്‍ന്നത് നീനുവിന്റെ വീട്ടുകാര്‍ എതിര് നിന്നതോടെ. സംരക്ഷണം തേടിയെത്തിയപ്പോള്‍ പോലീസും വില്ലനായതോടെ ഇവരുടെ ദാമ്പത്യജീവിതത്തിന് മൂന്ന്  ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്ഥലത്തുള്ള സമയത്താണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരഭിമാനക്കൊലയെന്നതും സംഭവത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ തന്നെ പാര്‍ട്ടിക്കാരാണ് ഉള്ളതെന്നതും ഗൗരവം വര്‍ധിക്കുന്നു.

കൊല്ലം തെന്മല സ്വദേശിനിയും ബിരുദവിദ്യാര്‍ത്ഥിനിയുമായ നീനു മൂന്ന് വര്‍ഷമായി കെവിനുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. നീനുവിന് മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതോടെയാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിയത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച്ച ഏറ്റുമാനൂരില്‍ വെച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു.

News, Kottayam, Kerala, Murder, Police, Marriage, Police Station, Complaint, Dead Body, Kevin and Neenu love affair leaded to murder

ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീട്ടിലെ അംഗമായ കെവിനുമായുള്ള ബന്ധം റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന നീനുവിന്റെ വീട്ടുകാരെ ചൊടിപ്പിക്കുകയായിരുന്നു.

എന്തുകൊണ്ടും ഈ വിവാഹബന്ധത്തില്‍ നിന്ന് നീനുവിനെ പിന്തിരിപ്പിക്കണമെന്നായിരുന്നു ബന്ധുക്കളുടെ തീരുമാനം. തന്റെയടുത്ത് സുരക്ഷിതയല്ലെന്നറിഞ്ഞ കെവിന്‍ നീനുവിനെ ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള സംഘം ശനിയാഴ്ച പുലര്‍ച്ചെ പിതൃസഹോദരിയുടെ മകന്‍ അനീഷിന്റെ വീട്ടില്‍ നിന്ന് ഇരുവരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സംഭവമറിഞ്ഞ നീനു ശനിയാഴ്ച ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും എസ് ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് മുഖവിലക്കെടുത്തില്ല. പകല്‍ മുഴുവന്‍ കരഞ്ഞുകൊണ്ട് സ്റ്റേഷനിലിരുന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുനലൂര്‍ ചാലിയേക്കരയില്‍ നിന്ന് മര്‍ദനമേറ്റ നിലയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Murder, Police, Marriage, Police Station, Complaint, Dead Body, Kevin and Neenu love affair leaded to murder 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?