ഒരു വര്‍ഷമായി പൂട്ടിയിട്ട കെട്ടിടത്തിന് മുക്കാല്‍ ലക്ഷം രൂപയുടെ വൈദ്യുതി ബില്ല്

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.05.2018) ഒരു വര്‍ഷമായി അടച്ചുപൂട്ടി കിടക്കുന്ന കെട്ടിടത്തിന് മുക്കാല്‍ ലക്ഷം രൂപയുടെ വൈദ്യുതി ബില്ല്. സെന്‍ട്രല്‍ ചിത്താരിയിലെ അബ്ദുള്‍ റഹിമാന്‍ മുസ്‌ലിയാരുടെ മകന്‍ സി എച്ച് അബ്ദുല്ലയുടെ നോര്‍ത്ത് കോട്ടച്ചേരിയിലുള്ള കെട്ടിടത്തിനാണ് ഷോക്കേല്‍ക്കുന്ന വൈദ്യുതി ബില്ല് ലഭിച്ചത്. അമിത വൈദ്യുതി ബില്ലിനെതിരെ കെഎസ്ഇബി ഓംബുഡ്‌സ്മാന് പരാതി നല്‍കിയപ്പോള്‍ 15,624 രൂപ അബ്ദുല്ല അടക്കാനും 66,888 രൂപ ഉത്തരവാദികളായ കെഎസ്ഇബി ഉദ്യോഗസ്ഥരില്‍ നിന്ന് വസൂലാക്കാനും വിധിയുണ്ടായി. അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള ഒരു വര്‍ഷമായി പൂട്ടിക്കിടക്കുന്ന കെട്ടിടത്തിന്റെ മിനിമം ചാര്‍ജ് എല്ലാപ്രാവശ്യവും കൃത്യമായി അടക്കാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷത്തെ വൈദ്യുതി കുടിശിക അടക്കാന്‍ ബാക്കിയുണ്ടെന്ന് പറഞ്ഞാണ് ഭീമമായ തുകയുടെ ബില്ല് നല്‍കിയത്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലടക്കാന്‍ ബാധ്യസ്ഥനല്ലെന്ന് പറഞ്ഞ് അബ്ദുല്ല ചിത്താരി കെഎസ്ഇബി എഇക്ക് പരാതി നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്കും പരാതി നല്‍കിയെങ്കിലും അതും മുഖവിലക്കെടുത്തില്ല.



പിന്നീട് കണ്‍സ്യൂമര്‍ ഫോറത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ബില്ലില്‍ പകുതി തുക അബ്ദുല്ല അടക്കാനും ബാക്കി തുക ഉദ്യോഗസ്ഥര്‍ അടക്കാനും വിധിച്ചു. എന്നാല്‍ ഇതിനെതിരെ കെഎസ്ഇബി ഓംബുഡ്‌സ്മാന് പരാതി നല്‍കിയപ്പോഴാണ് വൈദ്യുതി തുക കുറച്ചുകൊണ്ടും ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും തുക വസൂലാക്കാനും വിധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Electricity, Cash, Electric Bill, KSEB, Office, Electricity bill for closed building


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?