ക്രോസ് റോഡിലെ ഗതാഗതക്കുരുക്കിന് വിരാമം: ശ്രീഹരി സ്വാമി പാര്‍ക്കിംഗ് ഏരിയ തുറന്നുകൊടുത്തു


കാസര്‍കോട് (www.evisionnews.co): നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ ക്രോസ് റോഡിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിന് വേണ്ടി വ്യാപാരികള്‍ ക്രോസ് റോഡ് കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കൂട്ടായ്മയുടെ ആദ്യ പ്രവര്‍ത്തനമെന്ന നിലയില്‍ ക്രോസ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടി ശ്രീഹരി സ്വാമി ബസാറിന്റെ പിറക് വശത്തുള്ള സ്ഥലം കൂട്ടായ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് ഉടമ അനുവദിച്ചു.

പാര്‍ക്കിംഗ് ഏരിയയുടെ ഉദ്ഘാടനം കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദുല്‍ റഹീം നിര്‍വഹിച്ചു. ചടങ്ങില്‍ കെട്ടിട ഉടമ മഞ്ചുനാഥ കാമത്ത്, വ്യാപാരി നേതാക്കളായ എ.കെ മൊയ്തീന്‍ കുഞ്ഞി, കെ. നാഗേഷ് ഷെട്ടി, ബഷീര്‍ കല്ലങ്കാടി, എ.എ അസീസ്, അഷ്‌റഫ് സുല്‍സണ്‍, നെഹീം അങ്കോള, ചന്ദ്രാമണി, ക്രോസ് റോഡ് കൂട്ടായ്മയുടെ ഭാരവാഹികളായ നരേന്ദ്രന്‍, സുബൈര്‍, അഷ്‌റഫ് ഐവ, റയീസ് കെജിടു, കുഞ്ഞാമു ലൗലി, റഹീം സെയിന്‍ സംബന്ധിച്ചു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?