സൈബര്‍ ഇടങ്ങളിലെ കെണികള്‍, സ്ത്രീകള്‍ ജാഗ്രതപാലിക്കണമെന്ന് വനിതാ കമ്മീഷന്‍, ചതികള്‍ പലവഴിക്കും വരുമെന്ന കാര്യം ഓര്‍ക്കണം

തിരുവനന്തപുരം: (www.kvartha.com 12.05.2018) സൈബര്‍ ഇടങ്ങളിലെ കാണാക്കെണികളെ കുറിച്ച് സ്ത്രീകള്‍ ജാഗരൂകരായിരിക്കണമെന്ന് വനിതാകമ്മീഷന്‍. സൈബര്‍ ലോകത്തിലെ കാണാക്കെണികള്‍ എന്ന വിഷയത്തില്‍ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ വനിതാകമ്മീഷന്‍ അംഗം ഇ എം രാധ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സുരക്ഷക്കായി വനിതാ കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും സമീപ കാലത്തായി വര്‍ദ്ധിച്ച സൈബര്‍  പ്രശ്‌നങ്ങളും സംബന്ധിച്ച്  ഇ. എം. രാധ വിശദീകരിച്ചു.

മൊബൈല്‍ സാങ്കേതിക വിദ്യയുടെ പുതിയ ലോകത്ത് അറിവില്ലായ്മ കാരണം  ചതിയില്‍ പെടുന്ന സ്ത്രീകളുടെ  എണ്ണം കൂടുകയാണ്. അതിനാല്‍ പുതുസാങ്കേതിക വിദ്യകളോടൊപ്പം  അവയുടെ ദോഷഫലങ്ങളും  കൊച്ചുകുട്ടികളെ വരെ പഠിപ്പിക്കുന്ന രീതി ഉണ്ടാവണമെന്ന്  സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കേരള വനിതാകമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Kerala, News, Internet, Crime, Womens, Commission, Cyber Crime, Danger of cyber net;kwc to act cautiosly

സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സെമിനാറില്‍ പങ്കെടുത്ത സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ മുഖേന തങ്ങള്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ വിവരിച്ചു. ഫോണിലൂടെ പരിചയപ്പെട്ടയാള്‍ക്ക് അയച്ചു കൊടുക്കുന്ന സിംഗിള്‍ ഫോട്ടോകള്‍ പിന്നീട് അയാളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ ആക്കി മാറ്റുന്ന പ്രവണത കൂടുന്നുവെന്നും ഇതിന്റെ സാങ്കേതികതയെ കുറിച്ച്  സമൂഹത്തിന്റെ താഴെതട്ടിലുളള സ്ത്രീകളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

സ്വന്തം മൊബൈല്‍ ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിച്ചാല്‍ അവര്‍ ഏതെല്ലാം കാര്യങ്ങള്‍ക്ക് അത് ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്താനാവുമോയെന്നായിരുന്നു ചിലരുടെ ചോദ്യം. വിവിധ ആപ്പുകള്‍ ലോക്ക് ചെയ്യാനുളള  സംവിധാനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളും സെമിനാറില്‍ ഉയര്‍ന്നു. കേരള വനിതാ കമ്മീഷനും വെളിനെല്ലൂര്‍ ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് സ്ത്രീ സുരക്ഷയെ കുറിച്ച് സെമിനാര്‍  സംഘടിപ്പിച്ചു.

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സംരംക്ഷണവും സുരക്ഷയും ഉറപ്പ് വരുത്താന്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം താഴെത്തട്ടില്‍ കാര്യക്ഷമമാക്കുന്നതിനുളള നടപടികള്‍ വനിതാ കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ വനിതാ കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഷാഹിദാ കമാല്‍ വിശദീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Internet, Crime, Womens, Commission, Cyber Crime, Danger of cyber net;kwc to act cautiosly 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?