ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്പിച്ച പോലീസുകാരെ ആക്രമിച്ച സൗദി പൗരനെതിരെ വിചാരണ
ദുബൈ: (www.kvartha.com 06.05.2018) പാര്‍ക്കിംഗ് ഏരിയയില്‍ കിടന്നുറങ്ങിയ ആളെ വിളിച്ചെഴുന്നേല്പിച്ച പോലീസുകാര്‍ക്ക് മര്‍ദ്ദനം. അല്‍ റിഗ്ഗ സ്ട്രീറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ മദ്യപിച്ച് കിടന്നുറങ്ങിയ ആളെ വിളിച്ചെഴുന്നേല്പിച്ച പോലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതിയായ സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വിചാരണ പുരോഗമിക്കുകയാണ്.
19കാരനായ പ്രതി കാറുകള്‍ക്കിടയില്‍ കിടന്നുറങ്ങുന്നത് ശ്രദ്ധയില്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യക്കാരനായ വാച്ച്മാനാണ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ വിവരമറിയിച്ചത്. രണ്ട് പോലീസുകാര്‍ ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്പിച്ചതോടെ പ്രതി പോലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. നടുവിരല്‍ ഉയര്‍ത്തി അശ്ലീല ആംഗ്യം കാണിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് പോലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പോലീസുകാരെ മര്‍ദ്ദിച്ചത് പ്രതി നിഷേധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Dubai: A drunk man has been accused of showing his middle finger and beating two policemen who woke him up as he slept between cars in a parking lot.
Keywords: Gulf, UAE, Crime

Powered by Info News For You

Comments
Post a Comment