നഗരത്തിലെ പള്ളിയില്‍ നിന്ന് പാദരക്ഷകള്‍ മോഷണം പോവുന്നത് പതിവായി; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ കുടുങ്ങി

കാസര്‍കോട്: (www.kasargodvartha.com 25.05.2018) നഗരത്തിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന വിശ്വാസികളുടെ പാദരക്ഷകള്‍ മോഷണം പോവുന്നത് പതിവാകുന്നു. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുബാറക് മസ്ജിദില്‍ നിന്നാണ് വിശ്വാസികളുടെ വില കൂടിയ പാദരക്ഷകള്‍ മോഷണം പോവുന്നത്. പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ പള്ളിയിലെ പുറത്താണ് പാദരക്ഷകള്‍ സൂക്ഷിക്കുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് മോഷണം പോയത് ശ്രദ്ധയില്‍ പെടുന്നത്.

Kasaragod, Kerala, News, Masjid, Robbery, Footwear robbed from Masjid; accused trapped in CCTV.

നിരവധി വിശ്വാസികളുടെ പാദരക്ഷകളാണ് ഇവിടെ നിന്ന് മോഷാണം പോവുന്നത്. മൂന്നു മാസം മുമ്പ് ഇതേ പളളിയിലെ ഖത്തീബിന്റെ വില കൂടിയ പാദരക്ഷയാണ് മോഷണം പോയത്. മോഷ്ടാക്കള്‍ ഇവിടെ ചുറ്റിപ്പറ്റി നടക്കുന്നതും പതിവായിട്ടുണ്ട്. മഴക്കാലത്ത് കുടകളും മോഷണം പോവുന്നുണ്ട്. മോഷണം വര്‍ദ്ധിച്ചതോടെ പള്ളിയില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു.

വ്യാഴാഴ്ച ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഷൂ മോഷണം പോയി. സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ ഒരു യുവാവ് യാതൊരു കൂസലുമില്ലാതെ ഷൂ മോഷ്ടിക്കുന്ന ദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Masjid, Robbery, Footwear robbed from Masjid; accused trapped in CCTV.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?