ഗ്രീന്‍ സ്റ്റാര്‍ ഓഫിസ് ഉദ്ഘാടനവും റമസാന്‍ റിലീഫും നടത്തി
ആദൂര്‍ (www.evisionnews.co): ആദൂര്‍ സി.എ നഗര്‍ ഗ്രീന്‍ സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ് ഓഫിസ് ഉദ്ഘാടനവും റമസാന്‍ റിലീഫ് വിതരണവും മുസ്്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നല്‍കി. എ.പി ഹനീഫ അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കര്‍ഷക മണ്ഡലം സെക്രട്ടറി ഇ.ആര്‍ ഹമീദ്, സയ്യിദ് എ.പി.എസ് മുത്തു തങ്ങള്‍, യൂത്ത് ലീഗ് പ്രസിഡണ്ട് ഇ.എം മൊയ്ദീന്‍ കുഞ്ഞി, ടി.എം മഹ്ഷൂഖ് പ്രസംഗിച്ചു. തുടര്‍ന്ന് പഴയകാല ലീഗ് നേതാക്കളെ ആദരിച്ചു. ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ റിലീഫ് വിതരണോദ്ഘാടനം ക്ലബ് ഭാരവാഹികള്‍ക്ക് നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. സി. സഫ്വാന്‍ സ്വാഗതവും ഇ.എ മുഹമ്മദ് നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment