ഭര്‍ത്താവിനൊപ്പം സാധനം വാങ്ങാനെത്തിയ യുവതി കാമുകനുമായി ഒളിച്ചോടി

ഒടയംചാല്‍: (www.kasargodvartha.com 12.05.2018) ഭര്‍ത്താവിനോടൊപ്പം കാഞ്ഞങ്ങാട് നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി. കോടോത്തെ 62കാരനായ ഗംഗാധരന്റെ ഭാര്യ 42കാരിയായ പ്രഭയാണ് ഒളിച്ചോടിയത്. വെള്ളിയാഴ്ച രാവിലെ വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാനാണ് ഇരുവരും കാഞ്ഞങ്ങാട്ടെത്തിയത്.

ഇതിനിടയില്‍ ഇപ്പോള്‍ വരാമെന്നു പറഞ്ഞ് പോയ പ്രഭ പിന്നീട് തിരിച്ചുവന്നില്ല. മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ സൈബര്‍സെല്‍ മുഖേന നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണ്‍ മലപ്പുറം ടവര്‍ പരിധിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രഭ മലപ്പുറം സ്വദേശിയായ സുരേഷിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലായി.

മിസ്ഡ് കോളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് വാട്‌സ്ആപ്പ് ചാറ്റിംഗിലൂടെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. പ്രഭ കാഞ്ഞങ്ങാട്ട് വരുന്നുണ്ടെന്ന് അറിഞ്ഞ് കാഞ്ഞങ്ങാട്ടെത്തി കാത്തു നിന്ന സുരേഷ് പ്രഭയുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Odayanchal, Youth, Woman, Wife, Husband, Run away, House wife eloped with lover.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?