അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി

ശ്രീനഗര്‍: (www.kvartha.com 04.05.2018) കശ്മീരിലെ അനന്തനാഗ് ജില്ലയിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെയാണ് ഹിമലിംഗം രൂപപ്പെടുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലെ പൗര്‍ണമി നാളില്‍ പൂര്‍ണരൂപത്തില്‍ പ്രത്യക്ഷമാകുന്ന ഈ ഹിമലിംഗത്തിന് ആറടിയില്‍ കൂടുതല്‍ ഉയരമുണ്ടാകും. എല്ലാ വര്‍ഷവും ഹിമലിംഗം പ്രത്യക്ഷമാകുന്ന അവസരങ്ങളില്‍ തണുത്തുറഞ്ഞ വെള്ളം ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്നും ക്ഷേത്രത്തിനകത്തേക്ക് പതിക്കുന്നു.

അമര്‍നാഥില്‍ ഇത്തവണ പ്രത്യക്ഷമായ ഹിമലിംഗം താരതമ്യേന ചെറുതാണെന്നാണു പൊതുവെയുള്ള വിലയിരുത്തല്‍. കശ്മീര്‍ താഴ്‌വരയില്‍ ഉയരുന്ന താപനിലയും മഞ്ഞുവീഴ്ചയിലെ കുറവുമാണു ഇതിന് കാരണമെന്നും പറയുന്നു. സമുദ്രനിരപ്പില്‍നിന്ന് 3888 അടി ഉയരത്തില്‍ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിര്‍മിത ക്ഷേത്രമാണ് അമര്‍നാഥിലേത്.

First look of Amarnath's holy Shiva Lingam, Srinagar, Religion, Muslim, News, Kashmir, Temple, Trending, National.

ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗര്‍ണമി മുതല്‍ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവന്‍ ഈ ഗുഹയില്‍ ലിംഗരൂപത്തില്‍ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം. പരമശിവന്‍ അമരനായതിന്റെ രഹസ്യമന്ത്രം പാര്‍വതിദേവിക്ക് ഉപദേശിച്ചു നല്‍കിയത് അമര്‍നാഥ് ഗുഹയില്‍ വച്ചാണെന്നും വിശ്വാസമുണ്ട്.

ശിവലിംഗത്തിനു പുറമെ ഗുഹയ്ക്കകത്തു പാര്‍വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്. ശ്രാവണമാസത്തില്‍ മാത്രമാണ് ഇവ കാണാനാവുക. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ 1991 മുതല്‍ 1996 വരെ തുടര്‍ച്ചയായി അഞ്ചു വര്‍ഷം തീര്‍ഥാടനം തടസപ്പെട്ടിരുന്നു. നിലവില്‍ കശ്മീര്‍ സര്‍ക്കാര്‍ എല്ലാ വര്‍ഷവും രണ്ടു മാസത്തോളം യാത്രയ്ക്ക് അനുമതി നല്‍കുന്നുണ്ട്. സൈന്യത്തിന്റെ വിപുലവും കര്‍ശനവുമായ വ്യവസ്ഥകള്‍ക്കു വിധേയമായാണു തീര്‍ഥാടനം അനുവദിക്കുന്നത്.

അറുപതു ദിവസം നീളുന്ന കശ്മീരിലെ അമര്‍നാഥ് തീര്‍ഥയാത്ര ജൂണ്‍ 28ന് ആരംഭിക്കും. 40 ദിവസമായിരുന്നു സാധാരണ യാത്രയുടെ സമയപരിധി. ഇക്കുറി 20 ദിവസം കൂടി നീട്ടി. മഞ്ഞുവീഴ്ചയില്‍ അമര്‍നാഥ് ഗുഹയിലേക്കുളള യാത്രാമാര്‍ഗം നിലവില്‍ തടസപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ജൂണ്‍ 28 ന് മുന്‍പ് തടസങ്ങള്‍ നീക്കി തീര്‍ഥാടനം സുഗമമാക്കാനാകുമെന്ന പ്രതീക്ഷയാണ് അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം നാലു ലക്ഷത്തോളം തീര്‍ഥാടകരാണ് അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചത്.

ഗുഹാമുഖം തെക്കോട്ടായതിനാല്‍ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തില്‍ സ്പര്‍ശിക്കില്ല. അമര്‍നാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയില്‍ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാര്‍ക്കു നല്‍കാനുളള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ മുസ്ലിം മതസ്ഥര്‍ക്കാണ്. ഇവര്‍ക്കു തന്നെയാണ് വഴിപാടുകളുടെ മൂന്നിലൊരു ഭാഗത്തിന്റെ അവകാശവും. അമര്‍നാഥിലേക്കുള്ള പാത തെളിച്ച് തീര്‍ഥാടനം സുഗമമാക്കിയതിനാലാണു ബത്കൂതിലെ മുസ്ലിം മതവിശ്വാസികള്‍ക്ക് ഈ അവകാശങ്ങള്‍ നല്‍കപ്പെട്ടത്.

Keywords: First look of Amarnath's holy Shiva Lingam, Srinagar, Religion, Muslim, News, Kashmir, Temple, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?