യുവതിയോട് നമ്പര്‍ ചോദിച്ചു; അയല്‍വാസിയായ യുവാവിനെ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് അടിച്ചുകൊന്നു

മുംബൈ: (www.kvartha.com 23.05.2018) നമ്പര്‍ ചോദിച്ച അയല്‍വാസിയായ യുവാവിനെ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് അടിച്ചുകൊന്നു. തിങ്കളാഴ്ച്ച മുംബൈ ചെംബൂരിലെ കൃഷ്ണ മേനോര്‍ മാര്‍ഗിലാണ് സംഭവം. രാകേഷ് ഷിന്‍ഡെ എന്ന 38കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് യശ്വന്ത്(35), ഭാര്യ മീന ഝാഡെ(32) എന്നിവരെ തിലക് നഗര്‍ പോലീസ് അറസ്റ്റുചെയ്തു.

രാവിലെ മീനയുടെ മുറിയില്‍ എത്തിയ രാകേഷ് നമ്പര്‍ ആവശ്യപ്പെട്ടുവെങ്കിലും മീന നിരസിച്ചു. പൂനെയില്‍ ആയിരുന്ന ഭര്‍ത്താവ് ഉച്ചകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ മീന ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു.
തുടര്‍ന്ന് മീനയും ഭര്‍ത്താവും ചേര്‍ന്ന് രാകേഷിന്റെ മുറിയിലെത്തുകയും ബഹളം വെക്കുകയും ചെയ്തു. വാക്കേറ്റം കയ്യാങ്കളിയിലെത്തുന്നതിനിടെ നെഞ്ചിന് ഇടിയേറ്റ രാകേഷ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

National, Mumbai, Woman, Youth, News, Mobile Phone, Neighbour, Murder, Mumbai couple beat man to death for asking woman’s phone number

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, Woman, Youth, News, Mobile Phone, Neighbour, Murder, Mumbai couple beat man to death for asking woman’s phone number


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?