ആരോഗ്യമേഖല ഉണര്‍വിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 14.05.2018) ജില്ലയിലെ ആരോഗ്യമേഖല ഉണര്‍വിലേക്ക്. സംസ്ഥാനത്തെ ആരോഗ്യമേലയുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷത്തിനിടെ നിരവധി ആരോഗ്യകേന്ദ്രങ്ങളെ  കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. മാത്രമല്ല 21 സ്ഥാപനങ്ങളെകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്.

വോര്‍ക്കാടി, മുള്ളേരിയ, മൊഗ്രാല്‍ പുത്തൂര്‍, ഉദുമ, എണ്ണപ്പാറ, കരിന്തളം, കയ്യൂര്‍ എന്നിവയെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. കൂടാതെ ഇക്കാലയളരില്‍ മംഗല്‍പാടി, പനത്തടി, ബദിയടുക്ക, എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ താലൂക്ക് ആശുപത്രികളാക്കിയും  ഉയര്‍ത്തി.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഡോക്ടര്‍മാരുടെയും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരുടേതുമായി 141 തസ്തികകള്‍ സൃഷ്ടിച്ചു.  മലയോര മേഖലയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന കാഞ്ഞങ്ങാട് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. മംഗല്‍പാടി ആശുപത്രിയില്‍ കാസര്‍കോട് മുഖേന അനുവദിച്ച ഒരു കോടിരൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ആരോഗ്യ രംഗത്ത് ഒട്ടേറെ പരിമിതികളാല്‍ വീര്‍പ്പുമുട്ടിയിരുന്ന ജില്ലയുടെ ആരോഗ്യമേഖല വികസന പാതയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:Kasaragod, Kerala, news, Health-Department, health,  Health sector in developing stage< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?