സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് പങ്കിട്ട് മലയാളിയും; കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ശ്രീലക്ഷ്മി ആണ് ആ മിടുക്കി

ന്യൂഡല്‍ഹി: (www.kvartha.com 29.05.2018) സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് പങ്കിട്ട് മലയാളിയും. കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ശ്രീലക്ഷ്മി ആണ് ആ മിടുക്കി. ഈ വര്‍ഷം 86.7 ശതമാനമാണ് വിജയം. പ്ലസ് ടു തലത്തിലെ ഒന്നാം സ്ഥാനത്തിന് പിന്നാലെ പത്താം ക്ലാസ് ഫലത്തിലും തിരുവനന്തപുരം മേഖല തന്നെയാണ് ദേശീയ തലത്തില്‍ ഒന്നാമത്. www.cbse.nic.in, www.cbseresults.nic.in, www.results.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭിക്കും.

ദേശീയ തലത്തില്‍ നാല് പേര്‍ 500ല്‍ 499 മാര്‍ക്ക് നേടി ഒന്നാമത് എത്തി. കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ശ്രീലക്ഷ്മിക്ക് പുറമെ റിംഷിന്‍ അഗര്‍വാള്‍ (ആര്‍.പി പബ്ലിക് സ്‌കൂള്‍ ബിജ്‌നോര്‍), പ്രാകര്‍ മിട്ടാള്‍ (ഡി.പി.എസ്, ) നന്ദിനി ഗാര്‍ഗ് (സ്‌കോട്ടിഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷാംലി) എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിട്ട മറ്റുള്ളവര്‍.

CBSE Class 10 Results Announced @ Cbse.nic.in, Check Now, New Delhi, News, Education, Malayalees, Winner, Website, Thiruvananthapuram, Examination, School, National

ഇക്കുറിയും ആണ്‍കുട്ടികളെക്കാള്‍ നേട്ടമുണ്ടാക്കിയത് പെണ്‍കുട്ടികളാണ്. പരീക്ഷ എഴുതിയ 88.65 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 85.32 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളെക്കാള്‍ 3.35% അധിക വിജയശതമാനം പെണ്‍കുട്ടികള്‍ക്കുണ്ട്. 27,476 വിദ്യാര്‍ഥികള്‍ക്ക് 95 ശതമാനത്തിലധികം മാര്‍ക്ക് നേടാനായി.

ഏറ്റവും മികച്ച വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്. ഇവിടെ പരീക്ഷയെഴുതിയ 99.60% പേരും വിജയിച്ചു. ചെന്നൈ (97.37%), അജ്‌മേര്‍ (91.86%) എന്നീ മേഖലകളാണു രണ്ടും മൂന്നും സ്ഥാനത്ത്. ഡല്‍ഹി മേഖലയില്‍ വിജയശതമാനം 78.62% മാത്രം. ആകെ വിജയശതമാനം- 86.70%. വിദേശത്തു പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും മികച്ച വിജയം. വിദേശ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ 98.32% വിദ്യാര്‍ഥികളും വിജയിച്ചു.

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും മികച്ച വിജയം കൊയ്തു. 92.55% വിജയം. 21 വിദ്യാര്‍ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടി. ഗുരുഗ്രാമിലെ അനുഷ്‌ക പാണ്ഡേ, ഗാസിയാബാദിലെ സന്യ ഗാന്ധി എന്നിവര്‍ ഭിന്നശേഷിക്കാരില്‍ ഒന്നാമതെത്തി (489 മാര്‍ക്ക്).
തുടര്‍മൂല്യനിര്‍ണയ സമ്പ്രദായം ഉപേക്ഷിച്ചശേഷമുള്ള ആദ്യ ബോര്‍ഡ് പരീക്ഷയാണിത്.

Keywords: CBSE Class 10 Results Announced @ Cbse.nic.in, Check Now, New Delhi, News, Education, Malayalees, Winner, Website, Thiruvananthapuram, Examination, School, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?