കര്‍ണ്ണാടകയിലെ നെറികെട്ട രാഷ്ട്രീയനാടകം ബി ജെ പിയെ തിരിഞ്ഞുകൊത്തുന്നു; ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിക്കും

പനാജി: (www.kvartha.com 17.05.2018) കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുബായ് വാവ്‌ലയുടെ നടപടി പിടിവള്ളിയാക്കി ഗോവയിലും മണിപ്പൂരിലും ബി ജെ പിക്ക് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് വെള്ളിയാഴ്ച്ച ഗവര്‍ണറെ കാണും.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മണിപ്പൂരിലും സമാന നീക്കം നടത്താന്‍ ഹൈക്കാമന്‍ഡിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികളെയും ചെറുപാര്‍ട്ടികളെയും വലവീശിപ്പിടിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

National, Goa, News, Karnataka, Election, Manipur, Government, Having cried foul in Goa, Manipur, Congress finds roles reversed in Karnataka

അതിനിടെ, ബീഹാറില്‍ വലിയ ഒറ്റകക്ഷിയായ ആര്‍ ജെ ഡിയും സര്‍ക്കാര്‍ രീപീകരിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കര്‍ണാടകയിലെ നിയമം ബിഹാറിലും ബാധകമാണെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Goa, News, Karnataka, Election, Manipur, Government, Having cried foul in Goa, Manipur, Congress finds roles reversed in Karnataka


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?