സ്വാധി സരസ്വതിക്കെതിരായ കേസ്; തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനോട് പോലീസ് ആവശ്യപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 01.05.2018) വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരായ കേസില്‍ പരാതിക്കാരനോട് തെളിവ് ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ബദിയടുക്കയില്‍ നടന്ന വിശ്വ ഹിന്ദു പരിഷത്ത് ഹിന്ദു സമാജോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തിയപ്പോഴാണ് മധ്യപ്രദേശ് സ്വദേശിനിയായ സ്വാധി സരസ്വതി വിദ്വേഷ പ്രസംഗം നടത്തിയത്.
Kasaragod, Kerala, News, Police, Case, Swathi saraswati, Police Complaint, Politics, VHP, Case against Swathi Saraswathi; Police order to complainant to submit Evidence.

 പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമടക്കമുള്ള തെളിവുകള്‍ ഹാജരാക്കാനാണ് പരാതിക്കാരനായ മധൂരിലെ നൗഫല്‍ ഉളിയത്തടുക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തിയതിനും മറ്റുമെതിരെയാണ് സ്വാധി സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തത്. തെളിവുകള്‍ ശേഖരിച്ച ശേഷം തുടരന്വേഷണം ഊര്‍ജിതമാക്കുമെന്ന് ബദിയടുക്ക എസ് ഐ കെ. പ്രശാന്ത് പറഞ്ഞു.

Related News: 
വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിയുടെ വിവാദ പ്രസംഗം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Case, Swathi saraswati, Police Complaint, Politics, VHP, Case against Swathi Saraswathi; Police order to complainant to submit Evidence.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?