നിപ: കോഴിക്കോട്ട് ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി

കോഴിക്കോട്: (www.kvartha.com 26.05.2018) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ വൈറസ് ബാധയേറ്റ ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങലിലെ കല്യാണി (75) ആണ് മരിച്ചത്. ദീര്‍ഘനാളായി കല്യാണി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇവര്‍ക്കു നിപ സ്ഥിരീകരിച്ചത്.

ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. എന്നാല്‍ സ്ഥിരീകരിച്ചത് 12 പേര്‍ക്കു മാത്രമാണ്. ആദ്യം മരിച്ച സാബിത്തിന്റെ സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ലായിരുന്നതിനാല്‍ നിപ വൈറസാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.


അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, ചികിത്സയിലുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധനയില്‍ നെഗറ്റിവ് ആണെന്നു കണ്ടെത്തി. കൂടുതല്‍ പേര്‍ക്കു രോഗലക്ഷണങ്ങളില്ല. മരിച്ച മലപ്പുറം മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ അടക്കമുള്ളവരുടെ സാംപിളുകളാണു മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചത്. എന്നാല്‍ ലക്ഷണം പ്രകടമാകാന്‍ നാലു മുതല്‍ 21 വരെ ദിവസം വേണ്ടിവരുമെന്നതിനാല്‍ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

സാംപിള്‍ ഫലം നെഗറ്റിവ് ആയവരില്‍ അഞ്ചു പേര്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ്. കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലായി ചികിത്സയിലാണിവര്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ രണ്ടുപേര്‍ക്കും നിപ ഇല്ല. നിലവില്‍ വിവിധ ജില്ലകളിലായി 26 പേര്‍ക്കു നിപ സംശയിക്കുന്നു. ആരോഗ്യവകുപ്പിന്റെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട്- 10, മലപ്പുറം- ആറ്, കണ്ണൂര്‍, എറണാകുളം- മൂന്നു വീതം, തിരുവനന്തപുരം, തൃശൂര്‍, വയനാട്, കാസര്‍കോട്- ഒന്നു വീതം രോഗികള്‍ നിപ വൈറസ് നിരീക്ഷണത്തിലാണ്.

Keywords: Kerala, Kozhikode, Health, Death, News, Nipah Virus: one more dies reported at Kozhikod



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?