ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: (www.kvartha.com 06.05.2018) ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് കോണ്‍ഗ്രസിനോട് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. എന്തിനാണ് ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നതെന്നും അമിത് ഷാ ചോദിച്ചു.

കോണ്‍ഗ്രസും പാക്കിസ്ഥാനും തമ്മിലുള്ള ടെലിപ്പതി രസകരമാണ്. കഴിഞ്ഞ ദിവസം പാക് സര്‍ക്കാര്‍ ടിപ്പു സുല്‍ത്താനെ സ്മരിച്ചു. കോണ്‍ഗ്രസ് ആകട്ടെ ടിപ്പു ജയന്തി ആഘോഷിക്കുന്നു. മണി ശങ്കര്‍ അയ്യര്‍ ജിന്നയെ പുകഴ്ത്തുന്നു. ഗുജറാത്തിലായാലും കര്‍ണാടകയിലായാലും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വരുമ്പോള്‍ പാക്കിസ്ഥാനെ അതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ ആരോപണം.

National, Politics, Karnataka polls

2017ല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കവേ കോണ്‍ഗ്രസ് നേതാക്കള്‍ പാക് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ കുറിച്ചും അമിത് ഷാ സൂചിപ്പിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ പാക്കിസ്ഥാന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ബിജെപിയെ പരാജയപ്പെടുത്താന്‍ ചര്‍ച്ച നടത്തുന്നത് നമ്മള്‍ കണ്ടു. ടിപ്പു സുല്‍ത്താന്‍ ആയാലും ജിന്ന ആയാലും അവര്‍ക്കിരുവരുടേയും ഇഷ്ടങ്ങള്‍ ഒന്നാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരെ ഉള്‍പ്പെടുത്തരുതെന്ന് ഞാന്‍ കോണ്‍ഗ്രസിനോട് അപേക്ഷിക്കുകയാണ്. അമിത് ഷാ ട്വിറ്ററിലൂടെ പറഞ്ഞു.

അതേസമയം അമിത് ഷായുടെ ആരോപണത്തെ കോണ്‍ഗ്രസ് തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയുമാണ് പാക്കിസ്ഥാനെ തിരഞ്ഞെടുപ്പിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. വോട്ടര്‍മാരെ വര്‍ഗീയമായി വിഭജിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The BJP chief also referred to a meeting of Congress leaders with Pakistani officials during the Gujarat polls in 2017.

Keywords: National, Politics, Karnataka polls


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?