ഇതിലേതാണ് സലാഹ്? മിസ്വിറിലെ രാജന് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്; ഈജിപ്തുകാരെ കണ്‍ഫ്യൂഷനാക്കി സലാഹ്; ചിത്രങ്ങള്‍ കാണാം
കെയ്‌റോ: (www.kvartha.com 05.05.2018) ലോകഫുട്‌ബോളിലെ മിന്നുംതാരമാണ് മുഹമ്മദ് സലാഹ്. ഉരുക്കിഭിത്തിയുടെ കരുത്തുള്ള പ്രതിരോധത്തിന്റെ പൂട്ടും പൊളിച്ച് എതിരാളികളെ തകര്‍ത്ത് തരിപ്പണമാക്കുന്ന ഈ മിസ്വിറിലെ രാജന്റെ ബുട്ടുകളുടെ പ്രഹരശേഷി ലോകം പലവട്ടം കണ്ടതാണ്. എന്നാല്‍, തന്നെ പോലെ മറ്റൊരു സലാഹിനെ അവതരിപ്പിച്ചുകൊണ്ട് കാല്‍പ്പന്തുലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ ലിവര്‍പൂള്‍ താരം. ഞെട്ടേണ്ട, സലാഹിന്റെ അപരനാണ് കക്ഷി. കണ്ടാല്‍ രൂപത്തിലും ഭാവത്തിലും സലാഹ് തന്നെ. ദേശമാകട്ടെ ഈജിപ്ത് തന്നെ. അഹമ്മദ് ബഹാ എന്ന എഞ്ചിനീയറാണ് കക്ഷി.
താനുമായി രൂപസാദൃശ്യമുള്ള ഇയാളെ 2016ല്‍ തന്നെ സലാഹ് കണ്ടെത്തിയിരുന്നു. ഒപ്പം നിന്ന് സെല്‍ഫിയുമെടുത്തിരുന്നു. ഇപ്പോള്‍ ഫുട്‌ബോള്‍ലോകത്തെ മെസ്സി-റൊണാള്‍ഡോ പ്രഭാവത്തെ വകഞ്ഞുമാറ്റി സലാഹ് മിന്നിത്തിളങ്ങുമ്പോള്‍ സലാഹിന്റെ അപരന് ശ്രദ്ധിക്കപ്പെടുകയാണ്. ടെലിവിഷന്‍ ഷോകളിലടക്കം ഈ 'സലാഹ്' ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്തിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ സലാഹാണെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ക്കരികിലേക്ക് ആരാധകര്‍ ഓടിയെത്തുകയും ചെയ്യുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Egypt, World, Sports, Football, Football Player, Cairo, Mohammed Salah, Trending, Liverpool, Mohamed Salah lookalike: Is Ahmed Bahaa the best football doppelganger ever?

Powered by Info News For You

Comments
Post a Comment