ഫാസിസത്തിനെതിരെയുള്ള പേരാട്ടത്തിന് ശക്തിയാര്‍ജിക്കണം: സി.കെ സുബൈര്‍


പള്ളിക്കര (www.evisionnews.co): രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഫാസിറ്റ് ഭരണ കൂടത്തിനെതിരെയുള്ള പേരാട്ടം ശക്തമാക്കണമെന്ന് ദേശീയ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജനാബ് സി.കെ സുബൈര്‍ പറഞ്ഞു. വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് പള്ളിക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടപ്പിച് പൊതുസമ്മേളനവും ഉല്‍ഘാടനം ചെയ്ത് സംസാരികയായിരുന്നു അദ്ദേഹം. യുവജന റാലി അഖിലേന്ത്യ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിവാദ്യം ചെയ്തു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാബു, സിദ്ദീഖലി രങ്ങാട്ടൂര് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷാനവാസ് എം.ബി അധ്യക്ഷത വഹിച്ചു. 

സ്വഗതസംഘം കണ്‍വീനര്‍ എ.ആര്‍ അസീസ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ അബദുല്ല ഹാജി പഥാക ഉയര്‍ത്തി. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ പി.എ അബൂബക്കര്‍ ഹാജി യുവജന റാലിക്ക് പഥാക കൈമാറി. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ വിശിഷ്ടാഥിതിയായി സംബന്ധിച്ചു. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അഷറഫ് എടനീര്‍, ടി.ഡി കബീര്‍, ഹാരിസ് പട്‌ള മുസ്ലിം ലീഗ് ഉദുമ മണ്ഡലം ഭാരവാഹികളായ കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, കെ.എ അബ്ദുല്ല ഹാജി, തൊട്ടി സാലി ഹാജി, യൂത്ത് ലീഗ് ഉദുമ മണ്ഡലം ഭാരവാഹികളായ ഹാരിസ്‌തൊട്ടി, റൗഫ് ബായിക്ക, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് ഭാരവാഹികളായ ഹനീഫ് കുന്നില്‍, സിദ്ദീഖ് പള്ളിപ്പ, കെ.എം അബ്ദുല്‍ഹ്മാന്‍, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് സോളാര്‍ കുഞ്ഞാമദ് ഹാജി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, കെ.എം.സി.സി നേതാക്കളായ ഹംസ തൊട്ടി, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്ല കമാംപാലം, അഷറഫ് ജിദ്ദ, ഷമീം ബേക്കല്‍, എം.എസ്.എഫ് പഞ്ചായത്ത് തിരക്കളായ അഷറഫ്, മുഹമ്മദ്, എസ്.ടി.യു പഞ്ചായത്ത് ഭാരവാഹികളായ, എ.എം അബ്ദുല്‍ഖാദര്‍, ടി.കെ ഇല്യാസ്, പ്രാസി ലീഗ് ഭാരവാഹികളായ അബ്ബാസ് തെക്കു പുറം, ആമു ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ നാസര്‍ചേറ്റ്കുണ്ട്, ദാവൂദ് പള്ളിപ്പുഴ, നൗഷാദ് ബി.കെ, ഹാരിസ് മാസ്തി ഗുഡ, സവാദ് തൊട്ടി, കെ.ഇ അബ്ബാസ്, മീത്തില്‍ ശാഖ പ്രസിഡണ്ട് നാസര്‍ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?