ഭൂരിപക്ഷമുള്ള സഖ്യത്തെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പഴയ ട്വീറ്റ് ബിജെപിക്ക് പാരയായി; രണ്‍ദീപ് സുര്‍ജേവാലയുടെ ട്വീറ്റ് കുത്തിപ്പൊക്കി ബിജെപിയും

ബംഗലൂരു: (www.kvartha.com 16.05.2018) കര്‍ണാടകയില്‍ പരസ്പരം പാര പണിത് കോണ്‍ഗ്രസും ബിജെപിയും. ആരോപണ പ്രത്യാരോപണങ്ങളേക്കാള്‍ രസകരമായിരിക്കുന്നത് നേതാക്കളുടെ പഴയ ട്വീറ്റുകള്‍ കുത്തിപൊക്കി പ്രചരിപ്പിക്കുന്ന രീതിയാണ്. ഗോവയിലും മറ്റും വലിയ ഒറ്റകക്ഷിയല്ലാത്ത ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ ട്വീറ്റ്കുത്തിപൊക്കിയാണ് കോണ്‍ഗ്രസിന്റെ മറുപടി.

National, Karnataka, BJP, Congress

ഏറ്റവും വലിയ ഒറ്റകക്ഷിയെ അല്ല, പകരം ഭൂരിപക്ഷമുള്ള സഖ്യത്തെയായിരിക്കണം ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക എന്നായിരുന്നു 2017ല്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി കുത്തിപൊക്കിയതോടെ ബിജെപി വെട്ടിലായി.
എന്നാല്‍ ഇതേ കാലയളവില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല നടത്തിയ ട്വീറ്റ് ബിജെപിയും കുത്തിപൊക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയെ ആണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്. സുപ്രീം കോടതി വിധി മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബിജെപിയുടെ അമിത് മാളവ്യയാണ് ഈ ട്വീറ്റ് കുത്തിപ്പൊക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Congress leader Abhishek Manu Singhvi, who is going to lead the charge of Congress leaders in Supreme Court, quoted Finance Minister Arun Jaitley from 2017 when the BJP was where the JD(S)-Congress combine is today. The Karnataka Assembly election has revived last year's debate of single largest party versus combination with majority support.

Keywords: National, Karnataka, BJP, Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?