ഭരിക്കാനറിയില്ലെങ്കില്‍ മോദി രാജിവെച്ചൊഴിയണം: മുജാഹിദ് സമ്മേളനം


കോഴിക്കോട് (www.evisionnews.co): കേരളീയ മുസ്ലിംകളുടെ നവോത്ഥാന മുന്നേറ്റങ്ങളെ യാഥാസ്ഥിതികതയുടെ ചങ്ങലക്കെട്ടുകളില്‍ തളച്ചിടാനുള്ള ഗൂഢശ്രമങ്ങളെ ചെറുത്തു തോല്‍പിക്കുമെന്നും പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന വിപ്ലവത്തിലൂടെ കേരള മുസ്ലിംകളില്‍ നിന്നും പിഴുതെറിയപ്പെട്ട അന്ധവിശ്വാസങ്ങളെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ബാനറില്‍ പുനരവതരപ്പിക്കുന്നതിനെ സംഘടിതമായി നേരിടുമെന്നും മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. നവോത്ഥാന വീഥിയിലെ യുവജന- വിദ്യാര്‍ത്ഥി- വനിതാ സംഘടനകളെ ചിറകരിഞ്ഞ് അരുക്കാക്കാനുള്ള കുതന്ത്രങ്ങളെ ഇസ്ലാഹി കേരളം ഒറ്റക്കക്കെട്ടായി ചെറുക്കുമെന്ന് സമ്മേളനം പ്രതിജ്ഞ ചെയ്തു.

പ്രത്യയ ശാസ്ത്രപരമായ വരട്ടു തത്വവാദങ്ങള്‍ അവസാനിപ്പിച്ച് ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ മതേതര- ഇടതുകക്ഷികള്‍ ഐക്യപ്പെടണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡന്റ് സിപി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അലി മദനി, ഡോ. ഫുഖാര്‍ അലി, ഇസ്മാഈല്‍ കരിയാട്, എന്‍.എം അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, സല്‍മ അന്‍വാരിയ്യ, റിഹാസ് പുലാമന്തോള്‍, എം. അഹമ്മദ് കുട്ടി മദനി, സി. അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു.

മതേതര പ്രതിസന്ധി- സാംസ്‌കാരിക പ്രതിരോധം എന്ന വിഷയത്തില്‍ നടന്ന സാംസ്‌കാരിക സദസ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.പി സക്കരിയ്യ അധ്യക്ഷത വഹിച്ചു. സുഫ്യാന്‍ അബ്ദുല്‍ സത്താര്‍ വിഷയമവതരിപ്പിച്ചു. നിജേഷ് അരവിന്ദ്, സി.പി ജോണ്‍, കമാല്‍ വരദൂര്‍, സി.എം മൗലവി ആലുവ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫൈസല്‍ നന്മണ്ട, ഖദീജ നര്‍ഗീസ്, ഹാസില്‍ മുട്ടില്‍, ഡോ. ഐ.പി അബ്ദുസലാം, ബി.പി.എ ഗഫൂര്‍ പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?