റമദാന്‍ പ്രമാണിച്ച് ഫുഡ് സ്റ്റോറില്‍ ഡിസ്‌കൗണ്ട് സെയില്‍; ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ അജ്മാനില്‍ പോലീസിറങ്ങി

അജ്മാന്‍: (www.kvartha.com 04.05.2018) റമദാന്‍ പ്രമാണിച്ച് ഫുഡ് സോറില്‍ ഡിസ്‌കൗണ്ട് സെയില്‍. സാധനങ്ങള്‍ വാങ്ങാന്‍ വന്‍ തോതില്‍ ജനങ്ങളെത്തിയതോടെ ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് എത്തി. ഫുഡ് സ്റ്റോറിലെ തിരക്കിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഒരു ദിര്‍ഹത്തിന് ബോട്ടില്‍ വെള്ളവും വിംറ്റൊ സിറപ്പും ഫുഡ് സ്റ്റോറില്‍ ലഭ്യമാണ്. ഓഫര്‍ പ്രഖ്യാപിച്ച് മണിക്കൂറിനുള്ളില്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങാനെത്തി. തിരക്ക് കണ്ട് അന്തം വിട്ട സ്റ്റോര്‍ ഉടമ ഉപഭോക്താക്കളെ നിയന്ത്രിക്കാനായി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Ajman Police control rush at food store after discount offer

അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിക്കിലും തിരക്കിലും അത്യാഹിതങ്ങള്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
An official source at the Ajman Police confirmed that after the video footage went viral on social media, Major-General Sultan bin Abdullah Al Nuaimi, commander-in-chief of the Ajman Police, gave orders to dispatch patrols to follow up and control the situation.

Keywords: Gulf, UAE, Ajman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?