പ്രസവ ശേഷം വിശ്രമത്തിലായിരുന്ന യുവതിയോട് ലോഡിംഗ് തൊഴിലാളികളുടെ ഗുണ്ടായിസം; അമിത കൂലി നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഗാര്‍ഡനിംഗിനായി കൊണ്ടു വന്ന കരിങ്കല്‍ പാളിയും മറ്റും യുവതിയെ കൊണ്ട് ഇറക്കിപ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 30.05.2018) അമിത കൂലി നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഗാര്‍ഡനിംഗിനായി കൊണ്ടു വന്ന കരിങ്കല്‍ പാളിയും മറ്റും പ്രസവ ശേഷം വിശ്രമത്തിലായിരുന്ന യുവതിയെ കൊണ്ട് ഇറക്കിപ്പിച്ച് ലോഡിംഗ് തൊഴിലാളികളുടെ ഗുണ്ടായിസം. കഴക്കൂട്ടം മേനംകുളം കല്‍പനയ്ക്ക് സമീപം തമിഴ്‌നാട് സ്വദേശിയായ മീരയോടായിരുന്നു ലോഡിംഗ് തൊഴിലാളികള്‍ കൊടിയ ക്രൂരത.

പ്രസവശേഷം കഴിഞ്ഞ അഞ്ച് മാസമായി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ മീര വിശ്രമത്തില്‍ കഴിയുകയായിരുന്നു . ഇവരുടെ ഭര്‍ത്താവ് പ്രസാദും ടെക്‌നോപാര്‍ക്കില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ലാന്‍ഡ് സ്‌കേപ്പിംഗിനായാണ് ബുധനാഴ്ച രാവിലെ ലോറിയില്‍ സാധനങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍ വണ്ടി എത്തിയപ്പോള്‍ തന്നെ ഒരു കൂട്ടം ചുമുട്ടുതൊഴിലാളികള്‍ അവിടേക്ക് പാഞ്ഞെത്തുകയും സാധനങ്ങള്‍ കാണുന്നതിനുമുമ്പുതന്നെ ഇറക്കുകൂലിയായി നാലായിരം രൂപ ആവശ്യപ്പെടുകയും ചെയ്തു.

Lodding employees goondaism against woman, Thiruvananthapuram, News, Local-News, Complaint, Woman, Police, Allegation, Threatened, Kerala

എന്നാല്‍ അത്രയും തുക നല്‍കില്ലെന്ന് പറഞ്ഞതോടെ ലോഡിംഗ് തൊഴിലാളികളുടെ മട്ടുമാറി. തുടര്‍ന്ന് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു. വീട്ടുടമ അല്ലാതെ വേറെ ആരെങ്കിലും ലോഡില്‍ തൊട്ടാല്‍ വിവരമറിയുമെന്നു മുന്നറിയിപ്പും നല്‍കി. സഹായിക്കാനെത്തിയ മീരയുടെ സുഹൃത്ത് റീമയെയും തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കരിങ്കല്‍ പാളി ഉള്‍പ്പെടെയുള്ളവ മീര പരസഹായം കൂടാതെ ഇറക്കിവയ്ക്കുകയായിരുന്നു.

എന്നാല്‍ അധികം ലോഡെടുത്തതോടെ മീര അവശയായത് കണ്ട് സഹായിക്കാന്‍ ചെന്ന ഡ്രൈവര്‍ക്ക് നേരെയും തൊഴിലാളികള്‍ തിരിഞ്ഞു. ഡ്രൈവര്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുകയും വാഹനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഡ്രൈവര്‍ സ്ഥലം വിട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും വിട്ടുകൊടുക്കാന്‍ മീര തയ്യാറായില്ല. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങള്‍ മുഴുവനും തനിച്ച് താഴെയിറക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

വിവരമറിഞ്ഞു ടെക്‌നോപാര്‍ക്കില്‍ നിന്നു ഭര്‍ത്താവ് എത്തുമ്പോഴേക്കും മുഴുവന്‍ സാധനങ്ങളും മീര ഇറക്കിക്കഴിഞ്ഞിരുന്നു. തൊഴിലാളികള്‍ തന്റെ ഭാര്യയോടെ കാണിച്ച ഗുണ്ടായിസം ഞെട്ടലുണ്ടാക്കിയെന്ന് പിന്നീട് ഭര്‍ത്താവ് പ്രസാദ് പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളില്‍ തങ്ങള്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ നിന്നൊന്നും ഇല്ലാത്ത അനുഭവമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. ന്യായമായ കൂലിയാണെങ്കില്‍ കൊടുക്കാം. എന്നാല്‍ ഇത് അന്യായമാണ്. 30 ലക്ഷം രൂപ കടം വാങ്ങിയാണ് ഇവിടെ വീട് വാങ്ങിയത്. ആവശ്യത്തിനു പണം ഉണ്ടായിരുന്നെങ്കില്‍ അവര്‍ ചോദിക്കുന്നത് കൊടുക്കാമായിരുന്നു. എന്നാല്‍ അത് തങ്ങളുടെ കൈവശമില്ല. ഇവിടെ തുടര്‍ന്നും ജീവിക്കേണ്ടതിനാലാണ് ഇതു സംബന്ധിച്ച് പരാതി നല്‍കാത്തതെന്നും പ്രസാദ് വ്യക്തമാക്കി.

എന്നാല്‍ സമീപവാസികള്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്ത് എത്തിയില്ല. പിന്നീട് റീമയാണ് സംഭവം ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lodding employees goondaism against woman, Thiruvananthapuram, News, Local-News, Complaint, Woman, Police, Allegation, Threatened, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?