പ്രസവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം; യുവതി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2018) പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരണപ്പെട്ടു. പുഞ്ചാവി സ്‌കൂളിന് സമീപത്തെ ഫൈസലിന്റെ ഭാര്യ ഫൗസിയ(32)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടത്. വ്യാഴാഴ്ചയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഫൗസിയ പ്രസവിച്ചത്.

തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തും മുമ്പ് തന്നെ മരണപ്പെടുകയും ചെയ്തു. ഫൗസിയയുടെ അഞ്ചാമത്തെ പ്രസവമാണിത്. മൃതദേഹം പുഞ്ചാവിയിലെ ഭര്‍തൃവീട്ടില്‍ കൊണ്ടുവന്നശേഷം കാലിച്ചാനടുക്കത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് കാലിച്ചാനടുക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കി.

Kanhangad, Kasaragod, Kerala, News, Obituary, Death, Delivery, Woman died after delivery.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Obituary, Death, Delivery, Woman died after delivery.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?