ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നവവധു അറസ്റ്റില്‍: പ്രതിഫലമായി നല്‍കിയത് വിവാഹമോതിരവും പണവും; ക്വട്ടേഷന്‍ സംഘത്തില്‍ എഞ്ചിനീയറിംഗ് ബിരുദധാരികളും
ഹൈദരാബാദ്: (www.kvartha.com 09.05.2018) ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നവവധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന് പ്രതിഫലമായി നല്‍കിയതാകട്ടെ വിവാഹമോതിരവും പണവും . ആന്ധ്രയിലെ വിഴിയനഗരത്തിലാണു നടുക്കുന്ന സംഭവം.
ഭര്‍ത്താവ് യമക ഗൗരിശങ്കറി(30)നെ കൊലപ്പെടുത്തിയ കേസില്‍ വൈ.സരസ്വതി(22)യെയാണു പോലീസ് അറസ്റ്റ് ചെയ്തത്. തന്നെയും ഭര്‍ത്താവിനെയും ആക്രമിച്ചു വിവാഹ ആഭരണങ്ങള്‍ മോഷ്ടിച്ചു കൊണ്ടു പോയെന്ന് കാട്ടി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇവര്‍ ഗരുഗുബിള്ളി പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനെ വധിക്കാന്‍ ഇവര്‍ ക്വട്ടേഷന്‍ കൊടുത്തിരുന്നു എന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ചൊവ്വാഴ്ച പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബി ടെക് ബിരുദധാരിയായ യുവതിയുടെ കാമുകന്‍ മധുശിവയാണ് കൊല ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി.
സംഭവത്തില്‍ രാമ കൃഷ്ണ, മെരുഗു ഗോപി, ഗുരാളാ ബംഗാരുരാജു എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് വധശ്രമ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ആളാണ് രാമ കൃഷ്ണ. എഞ്ചിനീയറിങ് ബിരുദധാരികളാണ് മറ്റ് രണ്ടുപേര്‍.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്;
സരസ്വതിയും കാമുകനായ ശിവയും ചേര്‍ന്നാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്. ഇതേതുടര്‍ന്ന് ശിവയാണ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കൃത്യം ഏല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി സരസ്വതി പ്രതികള്‍ക്ക് 8000 രൂപയും ശിവ 10,000 രൂപയും നല്‍കി.
തുടര്‍ന്ന് മുന്‍പദ്ധതി അനുസരിച്ച് ഗൗരിശങ്കറും സരസ്വതിയും ബൈക്കില്‍ സഞ്ചരിക്കവെ വഴിയില്‍ വെച്ച് ഓട്ടോറിക്ഷയിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് ഗൗരിശങ്കറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഗൗരിശങ്കര്‍ മരിച്ചുവെന്നും പോലീസ് അറിയിച്ചു. മോഷണത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാനാണ് മോതിരം അവര്‍ക്ക് നല്‍കിയതെന്നും പോലീസ് പറഞ്ഞു.

Keywords: Woman hired gang to kill husband, paid them with wedding ring: cops, Hyderabad, News, Crime, Criminal Case, Police, Arrest, Complaint, National.
Powered by Info News For You

Comments
Post a Comment