മരപണിക്കാരന്‍ ഡോക്ടറായി! അനധികൃത ക്ലിനിക് നടത്തിയ പ്രവാസി ഷാര്‍ജയില്‍ അറസ്റ്റില്‍

ഷാര്‍ജ: (www.kvartha.com 23.05.2018) ഷാര്‍ജയിലെ അല്‍ സജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അനധികൃത ക്ലിനിക് നടത്തി വന്ന പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മരപണിക്കാരനായ കൊറിയന്‍ പൗരനാണ് ഡോക്ടറെന്ന വ്യാജേന ക്ലിനിക് നടത്തികൊണ്ടിരുന്നത്.

ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട് മെന്റാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. ക്ലിനിക്കില്‍ കടന്ന സി ഐ ഡികള്‍ മുറിയില്‍ നിന്നും വ്യാജ ലൈന്‍സന്‍സും കണ്ടെടുത്തു. ആയുര്‍ വേദ മരുന്നുകളും മറ്റ് മരുന്നുകളും പോലീസ് റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്. ഒപിയം, സൈക്കോ ട്രോപിക് ഡയസ്പാം, ട്രമഡോള്‍ തുടങ്ങി നിരോധിക്കപ്പെട്ട മരുന്നുകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Gulf, UAE, Sharjah

മയക്കുമരുന്ന് കൈവശം വെയ്ക്കുക, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളും  49കാരനായ പ്രതിക്ക് മേല്‍ പോലീസ് ചുമത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A Korean man - who posed as a doctor but turned out to be a carpenter - was arrested for running an illegal clinic in his room at Al Saja Industrial area in Sharjah.

Keywords: Gulf, UAE, Sharjah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?