മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവം: കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കൊച്ചി: (www.kvartha.com 28.05.2018) അങ്കമാലിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയ സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ നിഗമനം. നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം അങ്കമാലി സിഐ ഓഫീസ് വളപ്പിന് സമീപം കണ്ടെത്തിയത്.

മരണവുമായി ബന്ധപ്പെട്ട് കുഞ്ഞിനെ പിതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. പിതാവ് തന്നെ കൊന്നു കുഴിച്ചു മുടിയതാണെന്നാണ് പോലീസ് സ്റ്റേഷനില്‍ മാതാവ് നല്‍കിയ പരാതി. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. പിതാവ് കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയപ്പോള്‍ പാല് കുടിക്കുന്നതിനിടെ കുഞ്ഞ് മരിച്ചുവെന്നാണ് പിതാവ് മൊഴി നല്‍കിയത്.



ശനിയാഴ്ച 11 മണിയോടെ പാല് കൊടുക്കുന്നതിനിടെ കുഞ്ഞിന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. എന്നാല്‍ അബോധാവസ്ഥയിലായിരുന്ന മണികണ്ഠന്‍ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതിനാല്‍ മരണം സംഭവിക്കുകയായിരുന്നെന്ന് സുധ പിന്നീട് മൊഴി മാറ്റി. കുഞ്ഞ് മരിച്ചതോടെ മൃതദേഹം മറവ് ചെയ്യുകയായിരുന്നെന്നും അമ്മ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Child, Death, Father, Mother, Murder, Angamaly Child's death is not murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?