ഉപ്പളയില്‍ വീണ്ടും കഞ്ചാവ് - ഗുണ്ടാ വിളയാട്ടം; ചെരിപ്പ് കടയും ബസിന്റെ ഗ്ലാസും അടിച്ചു തകര്‍ത്തു
ഉപ്പള: (www.kasargodvartha.com 17.05.2018) ഉപ്പള നയാബസാര്‍ കേന്ദ്രീകരിച്ചു സാമൂഹ്യ വിരുദ്ധര്‍ കഞ്ചാവ് ലഹരിയില്‍ ദിവസങ്ങളോളമായി രാപകല്‍ വ്യത്യാസമില്ലാതെ അഴിഞ്ഞാടുന്നു. ഇതുമൂലം നാട്ടുകാരും വ്യാപാരികളും പരിഭ്രാന്തിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന മംഗല്‍പാടി സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും, അന്യ സംസ്ഥാന ബാര്‍ബര്‍ തൊഴിലാളിയെ മര്‍ദിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പ് കടയുടെ ഗ്ലാസ് അലമാര ഒരു സംഘം അടിച്ചു തകര്‍ത്തു. കടയുടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭീഷണിയും അക്രമവും അഴിച്ചുവിടുന്നതിനാല്‍ പലരും പരാതി നല്‍കുവാന്‍ ഭയക്കുകയാണ്.
കഞ്ചാവു മാഫിയക്കു പുറമെ ഗുണ്ടാ സംഘവും നഗരത്തില്‍ വിളയാടുകയാണ്. തലപ്പാടി ബായാര്‍ ബെള്ളൂര്‍ റൂട്ടിലോടുന്ന ബസിനുനേരെ ഉപ്പള ടൗണില്‍ വെച്ച് ആക്രമണമുണ്ടായി. ബൈക്കിലെത്തിയ സംഘം ബസിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ മുഅ്മിനിന് സാരമായി പരിക്കേറ്റു. നാട്ടുകാരാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്. വിവരമറിയിച്ചിട്ടും പോലീസ് ഇതുവരെ ഉപ്പള ടൗണിലെത്തി സ്ഥിതിഗതികള്‍ ആരാഞ്ഞില്ലെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Bus, Attack, Uppala, Ganja, Crime, Ganja- Goonda Attack in Uppala< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Bus, Attack, Uppala, Ganja, Crime, Ganja- Goonda Attack in Uppala< !- START disable copy paste -->
Powered by Info News For You

Comments
Post a Comment