വീട്ടമ്മ റേഷന്‍ കാര്‍ഡില്‍ ജഡ്ജിയായി: തിരുത്തി നല്‍കുന്നില്ലെന്ന് പരാതി
കുമ്പള (www.evisionnews.co): പുതുക്കികിട്ടിയ റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ ജഡ്ജിയായി. എന്നാല്‍ ഇത് തിരുത്തി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതികളില്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കുമ്പള ബദ്രിയ നഗറിലെ അബ്ബാസിന് ഒരു വര്‍ഷം മുമ്പ് അനുവദിച്ച റേഷന്‍ കാര്‍ഡിലാണ് ഗൃഹനാഥയുടെ തൊഴിലില്‍ 'ജഡ്ജി' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ റേഷന്‍ കാര്‍ഡിലെ ജഡ്ജി എന്ന പരാമര്‍ശം തിരുത്തിക്കിട്ടാനായി ജില്ലാ കലക്ടര്‍ക്കും താലൂക്ക് സപ്ലൈ ഓഫീസര്‍ക്കുമടക്കം അബ്ബാസ് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സാധാരണ കുടുംബിനിയായി കഴിയുന്ന തന്റെ ഭാര്യ റേഷന്‍ കാര്‍ഡിലൂടെ ജഡ്ജിയായി അറിയപ്പെടുന്നത് കടുത്ത മനോവിഷമമുണ്ടാക്കുകയാണെന്നും എത്രയും വേഗം ഇത് തിരുത്താനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നുമാണ് അബ്ബാസിന്റെ ആവശ്യം.
Powered by Info News For You

Comments
Post a Comment