മാഹി ഇരട്ടക്കൊല: ഷമേജിന്റെ കൊലയാളികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍; കൊലയാളികള്‍ രാഷ്ട്രീയ പ്രവര്‍ത്തകരും, ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരും, കൊലയ്ക്ക് ശേഷം സംഘം നാടുവിട്ടു
തലശേരി: (www.kvartha.com 09.05.2018) മാഹി ഇരട്ടക്കൊലപാതകങ്ങളിലെ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി വിവരം. സി.പി.എം പ്രാദേശിക നേതാവ് കണ്ണിപ്പൊയില്‍ ബാബു (47) കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് പ്രതിളുടെ പേരിലും ബി.ജെ.പി പ്രവര്‍ത്തകന്‍ പറമ്പത്ത് ഷമേജ് (36) കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പ്രതികളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
ഷമേജ് വധക്കേസില്‍ പ്രതികളുടെ സി.സി ടിവി ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലയാളികളെ കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സങ്കേതങ്ങളെകുറിച്ചുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ചിലരെ പോലീസ് ചോദ്യംചെയ്തുകഴിഞ്ഞെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കൊലയാളികള്‍ രാഷ്ട്രീയ പ്രവര്‍ത്തകരും, ഇവരുടെ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരുമാണെന്ന നിഗമനത്തിലാണ് പോലീസ് . മാത്രമല്ല കൊലയാളികള്‍ പ്രൊഫഷണല്‍ കില്ലേഴ്‌സ് ആണെന്നും പോലീസ് സംശയിക്കുന്നു. രണ്ട് സംഭവങ്ങളിലെയും കൊലയാളികള്‍ കേരളം വിട്ടെന്ന സംശയവും ശക്തമായിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും കേരളത്തിലെ ശക്തികേന്ദ്രങ്ങളില്‍ വരുന്നവരെയും പോകുന്നവരെയും നിരീക്ഷിക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
നേരത്തെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊലയാളികള്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കിയവരും നിരീക്ഷണത്തിലാണ്. ഇത്തരം കേന്ദ്രങ്ങള്‍ ഉദ്യോഗസ്ഥര്‍ മഫ്തി വേഷത്തില്‍ ഇടക്കിടെ സന്ദര്‍ശിക്കുന്നുണ്ട്. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന വാദം ഇരു വിഭാഗങ്ങളും നടത്തുന്നുണ്ടെങ്കിലും, ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയായാണ് ഷമേജിന്റെ കൊലയെ പോലീസ് കണക്കാക്കുന്നത്. മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ഷമേജിനെ വെട്ടികൊലപ്പെടുത്തിയത്. ഈ വാഹന ഉടമകളെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
അതിനിടെ പ്രതികളെ തേടിയിറങ്ങുന്നതിന് പകരം ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ശ്രമത്തിനാണ് പുതുച്ചേരി, കേരള പോലീസ് സേനകള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. സംശയമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും ഇതേവരെ ആരെയും കസ്റ്റഡിയിലെടുത്തില്ല.

ബാബു കൊല്ലപ്പെട്ട കേസ് പുതുച്ചേരി എസ്.പി ദേവശിഖാമണിയാണ് അന്വേഷിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൈകാര്യം ചെയ്ത് അധികം പരിചയമില്ലാത്ത പുതുച്ചേരി പോലീസ് കേരള പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. തലശ്ശേരി സി.ഐ കെ.ഇ.പ്രേമചന്ദ്രനാണ് ഷമേജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്നത്. ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനുവേണ്ടി മൂന്ന് കമ്പനി സേനയെകൂടി കണ്ണൂര്‍, മാഹി അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടുകൂടിയാണ് കണ്ണൂരിനെ വിറപ്പിച്ച് ആദ്യ കൊലപാതകം നടക്കുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആര്‍ എസ് എസ് പ്രവര്‍ത്തകന്റേയും കൊലപാതകം നടന്നു. ഏറെ നാളത്തെ സമാധാന അന്തരീക്ഷത്തിനുശേഷമാണ് കണ്ണൂരില്‍ വീണ്ടും ചോര ഒഴുകിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala loses fragile peace as twin murders of CPM, RSS workers revive spectre of political assassinations, Thalassery, Murder, Crime, Criminal Case, CPM, BJP, News, Trending, CCTV, Kerala.

Powered by Info News For You

Comments
Post a Comment